ഉത്പന്നം വിറ്റുപോകാൻ വ്യാപാരി മകനോടു ചെയ്തത്...
ബി​സി​ന​സ് എ​പ്പോ​ഴും പ​ര​സ്പ​രം മ​ത്സ​രി​ക്കു​ന്ന​വ​രു​ടെ മേ​ഖ​ല​യാ​ണ്. ചെ​യ്യു​ന്ന ബി​സി​ന​സി​ൽ കൂ​ടു​ത​ൽ ലാ​ഭം കി​ട്ടു​ന്ന​തി​ന് ആ​ളു​ക​ൾ വ്യ​ത്യ​സ്ത​മാ​യ മാ​ർ​ഗം തേ​ടു​ന്ന​തും പു​തി​യ സം​ഭ​വ​മ​ല്ല. പ​ക്ഷെ ചൈ​നക്കാരനായ ഒ​രാ​ൾ ത​ന്‍റെ ബി​സി​ന​സി​ന് പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി ചെ​യ്ത​ത് അ​ല്പം ക​ട​ന്ന കൈ​യാ​യി പോ​യി. കാരണം, തന്‍റെ ഉത്പന്നമായ കാലുറ ബലമുള്ളതാണെന്നു ബോധ്യപ്പെടുത്താൻ അയാൾ കരുവാക്കിയത് സ്വന്തം മകനെത്തന്നെയായിരുന്നു.

കാലുറയ്ക്കുള്ളിൽ ത​ന്‍റെ എ​ട്ടു വ​യ​സു​ള്ള മ​ക​നെ ക​യ​റ്റി നി​ർ​ത്തി അ​ദ്ദേ​ഹം മു​ക​ളി​ലേ​ക്കും താ​ഴേ​ക്കും കു​ലു​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. തന്‍റെ കാലുറയ്ക്ക് എ​ത്ര ഭാ​രം വേ​ണ​മെ​ങ്കി​ലും വ​ഹി​ക്കാ​ൻ സാ​ധി​ക്കും എ​ന്ന​ത് കാ​ണി​ക്കു​ന്ന​തി​നാ​ണ് അ​ദ്ദേ​ഹം ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ഹ​സ​ത്തി​ന് മു​തി​ർ​ന്ന​ത്.

ചൈ​ന​യി​ലെ ഹെ​നാ​ൻ പ്ര​വിശ്യയിലുള്ള ചെംഗ് എ​ന്ന​യാ​ളാ​ണ് ക​ഥാ​നാ​യ​ക​ൻ. വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ വൈ​റ​ലാ​യ​തോടെ ത​ന്‍റെ വ​സ്തു​ക്ക​ൾ വി​റ്റ് പോ​കാ​തി​രു​ന്ന​തി​നാ​ലാ​ണ് താ​ൻ ഇ​ത്ത​ര​ത്തി​ൽ ചെ​യ്ത​തെ​ന്നാ​ണ് ചെംഗിന്‍റെ വി​ശ​ദീ​ക​ര​ണം. ഇയാളുടെ മ​ക​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​ത്. വീ​ഡി​യോ ക​ണ്ട് നി​ര​വ​ധി​യാ​ളു​ക​ൾ അ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​മു​ണ്ട്.
https://www.youtube.com/embed/iEKK3WrrZ28
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.