ഈൽ മ​ത്സ്യ​വു​മാ​യി വ​ന്ന ക​ണ്ടെ​യ്ന​ർ മ​റി​ഞ്ഞു; പിന്നെ സംഭവിച്ചത്...
ഒ​രു മീ​ൻ ലോറി മ​റി​ഞ്ഞാ​ൽ എ​ന്താ​കും സം​ഭ​വി​ക്കു​ക? എ​ന്നാ​ൽ ആ​ളു​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നും അ​പ്പു​റ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം അ​മേ​രി​ക്ക​യി​ലെ ഒ​റി​ഗോ​ണി​ലു​ള്ള 101 ​ഹൈ​വേ​യി​ൽ ന​ട​ന്ന​ത്. മത്സ്യങ്ങളുമാ​യി പോ​യ ക​ണ്ടെ​യ്ന​ർ മറിഞ്ഞു റോഡിൽ വീണതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹാഗ്ഫിഷ് എന്നൊക്കെ അറിയപ്പെടുന്ന ഈൽ മത്സ്യങ്ങളായിരുന്നു കണ്ടെയ്നറിൽ. ഇവയുടെ ശരീരത്തിൽ നിന്ന് പുറന്തള്ളുന്ന പശപോലെയുള്ള ദു​ർഗന്ധം വ​മി​ക്കു​ന്ന കൊഴുത്ത ദ്രാവകം റോഡിൽ നിറഞ്ഞു. അതുവഴി പോയ വാഹനങ്ങളുടെയെല്ലാം ചക്രങ്ങളിൽ ഇത് ഒട്ടിപ്പിടിച്ചു. ആകെ നാശാകോശമായി.

3,500 കി​ലോ ഈ​ൽ മ​ത്സ്യങ്ങളാണ് റോഡിൽ പരന്നത്. റോ​ഡി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ആ​ളു​ക​ളു​ടെ വാ​ക്ക് കേ​ൾ​ക്കാ​തെ മു​ന്നോ​ട്ടു പോ​യ ട്ര​ക്ക് ഭാ​രക്കൂടു​ത​ൽ കാ​ര​ണം റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ക​ണ്ടെ​യ്ന​ർ ഇ​ടി​ച്ച് സ​മീ​പം ഉ​ണ്ടാ​യി​രു​ന്ന കാ​റി​നും കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

ഈ​ലു​ക​ളു​ടെ ശ​രീ​ര​ത്തി​ലെ ദ്രാ​വകം വെ​ള്ള​വു​മാ​യി കൂ​ടി​ചേ​ർ​ന്ന​താ​ണ് റോ​ഡി​ൽ മു​ഴു​വ​ൻ പ​ട​രാ​ൻ കാ​ര​ണ​മാ​യ​ത്. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ങ്ങ​ളെ നീ​ക്കി റോ​ഡ് ക​ഴു​കി​യ​തി​നു ശേ​ഷ​മാ​ണ് ഹൈ​വെ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്.

ചിത്രങ്ങളും വീഡിയോയും കാണാം:
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.