റീത്തയ്ക്ക് 56-ാം പിറന്നാൾ; ആഘോഷം ഗംഭീരമാക്കി മൃഗശാല
Monday, July 17, 2017 1:12 AM IST
56 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി റീ​ത്ത പി​റ​ന്നാ​ൾ ആ​ഘോഷി​ക്കു​ന്നു. ഇ​തു​വ​രെ ക​ണ്ടി‌​ട്ടി​ല്ലാ​ത്ത​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ പി​റ​ന്നാ​ളാ​ഘോ​ഷം ന​ട​ക്കു​ന്ന​ത് ഡ​ൽ​ഹി മൃ​ഗ​ശാ​ല​യി​ലാ​ണ്. കൃ​ത്യ​മാ​യ ജ​ന്മ​ദി​നം അ​റി​യി​ല്ലെ​ങ്കി​ലും റീ​ത്ത എ​ന്ന ചി​ന്പാ​ൻ​സി ഇ​ന്ത്യ​യി​ലെ​ത്തി​യ സ​മ​യം ക​ണ​ക്കാ​ക്കി ഏ​ക​ദേ​ശ ദി​വ​സം നി​ജ​പ്പെ​ടു​ത്തി​യാ​ണ് ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്. ഡ​ൽ​ഹി മൃ​ഗ​ശാ​ല​യി​ലെ ഏ​റ്റ​വും പ്രാ​യ​മു​ള്ള​തും ഒ​രേ​യൊ​രു ചി​ന്പാ​ൻ​സി​യു​മാ​യ റീ​ത്ത​യെ 1964 ഡി​സം​ബ​ർ 15ന് ​ആം​സ്റ്റ​ർ​ഡാ​മി​ൽ​നി​ന്നാ​ണ് ഇ​വി​ടെ​ത്തി​ച്ച​ത്. അ​വി​ട​ത്തെ മൃ​ഗ​ശാ​ല​യി​ലാ​യി​രു​ന്നു റീ​ത്ത​യു​ടെ ജ​ന​നം.

ഏ​റ്റ​വും പ്രാ​യ​മു​ള്ള മൃ​ഗ​മാ​യ​തു​കൊ​ണ്ടു​ത​ന്നെ മൃ​ഗ​ശാ​ല​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട താ​ര​മാ​ണ് റീ​ത്ത. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രെ വ​ള​രെ സ്നേ​ഹത്തോ​ടെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ അ​തി​നു മു​തി​രാ​റി​ല്ല. പ്രാ​യ​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളും ഒ​റ്റ​യ്ക്കാ​യി​പ്പോ​യ​തു​മെ​ല്ലാം ഇ​തി​നു കാ​ര​ണ​മാ​ണെ​ന്ന് മൃ​ഗ​ശാ​ലാ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ഇ​തി​നു മു​ന്പ് റീ​ത്ത​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് മാ​ക്സി​നെ ജ​യ്പു​ർ മൃ​ഗ​ശാ​ല​യ്ക്ക് കൈ​മാ​റി​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് മൂ​ന്നു കു​ഞ്ഞു​ങ്ങ​ൾ​ക്ക് റീ​ത്ത ജ​ന്മം ന​ല്കിയെങ്കിലും അ​വ മ​ര​ണ​മടഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.