ഇതിലും അതിശയമായ മഴ സ്വപ്നങ്ങളിൽ മാത്രം
Thursday, July 20, 2017 3:45 AM IST
മ​ഴ പെ​യ്യു​ന്പോ​ൾ ഒ​രു പ്ര​ദേ​ശം മു​ഴു​വ​ൻ വെ​ള്ളം കൊ​ണ്ട് നി​റ​യും എ​ന്ന​ത് യാ​തൊ​രു സം​ശ​യ​വു​മി​ല്ലാ​ത്ത കാ​ര്യ​മാ​ണ്. പ​ക്ഷെ കാ​ലാ​വ​സ്ഥാ നിരീക്ഷകരെ പോ​ലും അ​തി​ശ​യി​പ്പി​ച്ചു​കൊ​ണ്ട് പെയ്ത ഒ​രു മ​ഴ​യാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രി​ക്കു​ന്ന​ത്. കാ​ര​ണം കുളിമുറിയിലെ ഷവറിൽ നിന്നു വെള്ളം വീഴുന്നതുപോലെ പാ​ർ​ക്ക് ചെ​യ്തി​ട്ടി​രി​ക്കു​ന്ന ഒ​രു കാ​ർ മാ​ത്രം ന​ന​യു​ന്ന രീ​തി​യി​ലാ​ണ് ഈ ​മ​ഴ പെ​യ്ത​ത്.

ചൈ​ന​യി​ലെ ഷീജി​യാം​ഗ് പ്ര​വിശ്യ​യി​ലു​ള്ള വെ​ൻഷുവി​ലാ​ണ് അ​ത്ഭു​ത​ക​ര​മാ​യ ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. പ​ത്ത് സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈറലായി മാറി.

അതേസമയം, വീഡിയോ കണ്ട നാ​ഷ​ണ​ൽ മെ​റ്റ​റോ​ളോ​ജി​ക്ക​ൽ സെ​ന്‍റ​റിലെ വിദഗ്ധർ സംഭവത്തിൽ സംശയം പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയയിലെ പ്രാങ്ക് വീഡിയോ മാത്രമാകാം ഇതെന്നും ഉയരത്തിലുള്ള കെട്ടിടത്തിൽ നിന്നും വെള്ളം ഒഴിച്ചതാകാമെന്നുമാണ് അവരുടെ വിശദീകരണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.