അ​റുപത്തിയേഴു​കാ​രി​യു​ടെ ക​ണ്ണി​ൽ നി​ന്നും കിട്ടിയത് 27 കോൺടാക്ട് ലെ​ൻ​സു​ക​ൾ
Thursday, July 20, 2017 4:39 AM IST
കണ്ണിൽ കോൺടാക്ട് ലെ​ൻ​സ് ഉ​പ​യോ​ഗി​ക്കു​ന്നവർ രാ​ത്രി കി​ട​ക്കാ​റാ​കു​ന്പോ​ൾ ലെ​ൻ​സ് മാ​റ്റിവയ്ക്കാറാണ് പതിവ്. എ​ന്നാ​ൽ യുകെയിൽ 67 വ​യ​സു​ള്ള ഒ​രു സ്ത്രീ​യു​ടെ ക​ണ്ണി​ൽ നി​ന്നും ഡോ​ക്ട​ർ പു​റ​ത്തെ​ടു​ത്ത​ത് 27 ലെ​ൻ​സു​ക​ളാ​ണ്. ക​ഴി​ഞ്ഞ 35 വ​ർ​ഷ​ങ്ങ​ളാ​യി ലെ​ൻ​സ് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​വ​രു​ടെ മ​റ​വി​യാ​ണ് ഈ ​അ​ബ​ദ്ധം പ​റ്റാ​ൻ കാ​ര​ണ​മാ​യ​ത്.

ബ​ർ​മിം​ഗ്ഹാ​മി​ലെ സോ​ലി​ഹ​ൾ ആ​ശു​പ​ത്രി​യി​ൽ ഇ​വ​രു​ടെ ക​ണ്ണി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് ലെ​ൻ​സ് ഡോ​ക്ട​ർ​മാ​രു​ടെ ശ്ര​ദ്ധയി​ൽ​പെ​ട്ട​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഇ​ത്ര​യും ലെ​ൻ​സു​ക​ൾ പു​റ​ത്തെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള രീ​തി​യി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ർ​മാ​ർ ആ​ദ്യം പു​റ​ത്തെ​ടു​ത്ത​ത് 17 ലെ​ൻ​സു​ക​ളാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ഇ​വ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് 10 ലെ​ൻ​സു​ക​ൾ കൂ​ടി ക​ണ്ടെ​ത്തി​യ​ത്.



ഇ​ത്രയും കാ​ലം ഈ ​ലെ​ൻ​സു​ക​ൾ ക​ണ്ണി​ൽ എ​ങ്ങ​നെ​യി​രു​ന്നു എ​ന്ന ചോ​ദ്യ​ത്തി​നു​ത്ത​രം ഇ​പ്പൊ​ഴും ചു​രു​ള​ഴി​യാ​ത്ത ര​ഹ​സ്യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തു പോ​ലു​ള്ള ഒ​രു അ​നു​ഭ​വം ത​ന്‍റെ ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​ണെ​ന്നാ​ണ് ഇ​വ​രെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.