ഓ​ടു​ന്ന കാ​റ് സ്വി​മ്മിം​ഗ് പൂ​ളാ​ക്കി; വീ​ഡി​യോ വൈ​റ​ൽ
Wednesday, July 26, 2017 5:04 AM IST
വീ​ടു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും സ്വി​മ്മിം​ഗ് പൂ​ൾ ക​ണ്ടി​ട്ടു​ണ്ട്. പ​ക്ഷെ ഓ​ടു​ന്ന കാ​റി​ലെ സ്വി​മ്മിം​ഗ് പൂ​ൾ എ​ത്ര​പേ​ർ ക​ണ്ടി​ട്ടു​ണ്ട്. വി​ചി​ത്ര​മാ​യ ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത് ക​സാ​ക്കി​സ്ഥാ​നി​ലെ അ​ൽ​മ​തി എ​ന്ന സ്ഥ​ല​ത്താ​ണ്. അ​മി​ത​മാ​യ ചൂ​ടി​ൽ നി​ന്നും ര​ക്ഷ​നേ​ടാ​ൻ പിക്അപ്പ് കാ​റി​ന്‍റെ പിന്നിൽ വെ​ള്ളം നി​റ​ച്ച് കു​റ​ച്ചാ​ളു​ക​ൾ അ​തി​ൽ കു​ളി​ച്ചു​ല്ല​സി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

തി​ര​ക്കേ​റി​യ റോ​ഡി​ൽ കൂ​ടി പാ​ഞ്ഞു പോ​കു​ന്ന വാ​ഹ​ന​ത്തി​ലെ കുളി ക​ണ്ട് അ​ന്പ​ര​ന്ന മ​റ്റു യാ​ത്രി​ക​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. പ​ക്ഷേ, ഈ ​ആ​ഘോ​ഷം അ​വ​സാ​നി​ക്കാ​ൻ വ​ലി​യ സ​മ​യം വേ​ണ്ടി വ​ന്നി​ല്ല.​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് കാറുൾ​പ്പെ​ടെ എ​ല്ലാ​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്താ​യാ​ലും ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഇ​തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.