വി​ജി തമ്പിയും പൃ​ഥ്വി​യും വീ​ണ്ടും ഒന്നി​ക്കു​ന്നു; ഇത്തവണ ബിഗ് ബജറ്റിൽ
Thursday, July 27, 2017 1:59 AM IST
ന​മ്മ​ൾ​ ത​മ്മി​ൽ, കൃ​ത്യം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം വി​ജി ത​ന്പി​യും പൃ​ഥ്വി​രാ​ജും വീ​ണ്ടും ഒന്നി​ക്കു​ന്നു. വി​ജി ത​ന്പി​യു​ടെ സി​നി​മാ​ജീ​വി​ത​ത്തി​ലെ​തന്നെ ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യി​രി​ക്കും ഇതെ​ന്നാ​ണു നാ​യ​ക​നാ​യ പൃ​ഥ്വി​രാ​ജ് ന​ൽ​കു​ന്ന സൂ​ച​ന.

ഈ ​ചി​ത്ര​ത്തി​നു​വേ​ണ്ടി​യാ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ സി​നി​മാ​രം​ഗ​ത്തു​നി​ന്നു കു​റ​ച്ചു​കാ​ലം വി​ട്ടു​നി​ന്ന​തെ​ന്നും പൃ​ഥ്വി​രാ​ജ് പറഞ്ഞു. മ​റ്റ് അ​ഭി​നേ​താ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ണി​യ​റപ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

നേ​ര​ത്തെ വേ​ലു​ത്ത​ന്പി​ ദ​ള​വ​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി വി​ജി ത​ന്പി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യെ​ത്തു​മെ​ന്നു വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ദി​ലീ​പ് നാ​യ​ക​നാ​യെ​ത്തി​യ നാ​ടോ​ടി​മ​ന്ന​നാ​ണു വി​ജി​ ത​ന്പി​യു​ടേ​താ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ അ​വ​സാ​ന ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.