പൃ​ഥ്വി​യോട് രൂ​പ​സാ​ദൃ​ശ്യ​മു​ള്ള​ കു​ട്ടി​യെ തേ​ടി അ​ഞ്ജ​ലി മേനോൻ
Monday, July 31, 2017 7:02 AM IST
ബാം​ഗ്ലൂ​ർ ഡേ​യ്സ് എ​ന്ന ബ്ലോ​ക്ക്ബ​സ്റ്റ​റി​നുശേ​ഷം അ​ഞ്ജ​ലി മേനോൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പൃ​ഥ്വി​യു​ടെ ബാ​ല്യ​കാ​ലം അ​വ​ത​രി​പ്പി​ക്കാ​നാ​ണ് 12നും 15​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​യെ​തേ​ടു​ന്ന​ത്. ""എ​ന്നെ​പ്പോ​ലി​രി​ക്കു​ന്ന ഒ​രു കു​ട്ടി​യെ അ​റി​യു​മോ'' എ​ന്ന ചോ​ദ്യ​വു​മാ​യി പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണു കാ​സ്റ്റിം​ഗ് കോ​ൾ പോ​സ്റ്റ് ചെ​യ്ത​ത്. പൃ​ഥ്വി​യു​മാ​യി രൂ​പ​സാ​മ്യം വേ​ണ​മെ​ന്ന​തു നി​ർ​ബ​ന്ധ​മാ​ണ്.

ര​ജ​പു​ത്ര വി​ഷ്വ​ൽ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ എം. ര​ഞ്ജി​ത്തും ലി​റ്റി​ൽ ഫി​ലിം​സ് ഇ​ന്ത്യ​യു​ടെ ബാ​ന​റി​ൽ അ​ഞ്ജ​ലി മേ​നോ​നും ചേ​ർ​ന്നാ​ണു സി​നി​മ​യു​ടെ നി​ർ​മാ​ണം. അ​ടു​ത്ത മാ​സം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ന​സ്റി​യ ന​സീ​മാ​ണു ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. വി​വാ​ഹശേ​ഷം ന​സ്റി​യ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട് ഇതിന്. നേ​ര​ത്തെ അ​ഞ്ജ​ലി​യു​ടെ ബാം​ഗ്ലൂ​ർ ഡെ​യ്സി​ൽ ന​സ്റി​യ വേ​ഷ​മി​ട്ടി​രു​ന്നു. അ​ഞ്ജ​ലി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത മ​ഞ്ചാ​ടി​ക്കു​രു എ​ന്ന ചി​ത്ര​ത്തി​ൽ അ​തി​ഥി താ​ര​മാ​യി പൃ​ഥ്വി എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.