മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ യുവാവിനെയും വളർത്തുനായയെയും രക്ഷിച്ച് ഫയർഫോഴ്സ്
Thursday, August 3, 2017 5:55 AM IST
ദു​ര​ന്ത​മേ​ഖ​ല​ക​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ ന​മു​ക്ക് ചു​റ്റും നി​ര​ന്ത​രം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ്. മാ​ത്ര​മ​ല്ല ജീ​വ​നു​ള്ള എ​ന്തി​നെ​യും അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ത്തു​ക എ​ന്നു​ള്ള​ത് മ​നു​ഷ്യ​നു​ൾ​പ്പെ​ടെ​യു​ള്ള ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​​യു​മാ​ണ്. അ​തി​നു​ള്ള ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് അ​തി​ശ​ക്ത​മാ​യ പ്ര​ള​യ​ത്തി​ൽ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ഒ​രാ​ളെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ള​ർ​ത്തു​നാ​യ​യെ​യും സാ​ഹ​സി​ക​മാ​യി ര​ക്ഷി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ.

അ​മേ​രി​ക്ക​യി​ലെ കൊ​ളറാഡോ സ്വ​ദേ​ശിയാ​യ ഡേ​വി​ഡ് റൂ​ക്ക്സ് എ​ന്ന​യാ​ളാ​ണ് മ​ര​ണ​ത്തി​ന്‍റെ മു​ന്പി​ൽ നി​ന്നും സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ട്ട​ത്. ത​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ സ​മീ​പം അ​ദ്ദേ​ഹം നി​ൽ​ക്കു​ന്പോ​ൾ സ​മീ​പ​ത്തേ​ക്ക് വെ​ള്ളം ഇ​ര​ച്ചു ക​യ​റു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ത​ന്‍റെ വ​ള​ർ​ത്തു​നാ​യ​യെ​യും കൈ​യി​ൽ എ​ടു​ത്തു​കൊ​ണ്ട് വാ​ഹ​ന​ത്തി​നു​ള്ളി​ലേ​ക്ക് അ​ദ്ദേ​ഹം ചാ​ടിക്കയ​റി. പെ​ട്ടെ​ന്ന് ത​ന്നെ കാ​റി​നെ മൂ​ടാ​ൻ ത​ക്ക വി​ധ​ത്തി​ൽ അ​തി​ശ​ക്ത​മാ​യ ഒ​ഴു​ക്കോ​ടെ അവി​ടം മു​ഴു​വ​ൻ വെ​ള്ള​മാ​കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ര​ക്ഷ​പെ​ടാ​ൻ പ​റ്റാ​ത്ത ത​ക്ക വി​ധ​ത്തി​ൽ അ​ദ്ദേ​ഹം കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോകു​ക​യും ചെ​യ്യ്തു.

ഈ ​സ​മ​യം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു സ​മീ​പ​വാ​സി ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യിരു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ന്പോ​ൾ കാ​ർ ഒ​രു മ​രക്കുറ്റി​യി​ൽ ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ര​യി​ൽ നി​ന്നും കാ​റി​നു സ​മീ​പ​ത്തേ​ക്ക് ലാഡർ നീ​ട്ടു​ന്പോ​ൾ ഡേ​വി​ഡ് ത​ന്‍റെ വ​ള​ർ​ത്തു​നാ​യ​യെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​ക​ളി​ലേ​ക്ക് ന​ൽ​കി. അ​തി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം കാ​റി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തേ​ക്കു വ​രു​ന്ന​ത്. ഇ​രു​വ​രെ​യും എ​ടു​ത്തു​കൊ​ണ്ട് ലാഡർ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​രു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് ഇ​വ​ർ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

സ​മീ​പം നി​ന്ന ഒ​രാ​ൾ പ​ക​ർ​ത്തി​യ 12 മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യു​രു​ന്നു. അ​വി​ശ്വ​സ​നീ​യ​മാ​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.