മ​ദ്യല​ഹ​രി​യിൽ യുവാക്കൾ കാൽവഴുതി 2,000 അ​ടി താ​ഴ്ച​യിൽ കൊക്കയിലേക്ക്: ഞെട്ടിക്കുന്ന വീഡിയോ
Friday, August 4, 2017 2:37 AM IST
മ​ദ്യ​ല​ഹ​രി​യി​ൽ കാ​ട്ടി​ക്കൂ​ട്ടു​ന്ന അ​തി​ക്ര​മ​ങ്ങ​ളും സാ​ഹ​സി​ക​ത​ക​ളും മി​ക്ക​വ​ർ​ക്കും ഹ​ര​മാ​ണ്. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ സാ​ഹ​സി​ക​ത കാ​ണി​ച്ച ര​ണ്ടു പേ​ർ​ക്ക് നഷ്ടമായത് സ്വന്തം ജീവൻ തന്നെയായിരുന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ പ്ര​ശ​സ്ത വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യാ​യ അം​ബോ​ളി ഘാ​ട്ടി​ലാണ് സംഭവം നടന്നത്. 2,000 അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് ഇരുവരും കാൽവഴുതി വീഴുകയായിരുന്നു. കോ​ലാ​പൂ​രി​ലെ കോ​ഴി ഫാ​മി​ലെ ജീ​വ​ന​ക്കാ​രാ​രാ​യി​രു​ന്ന ഗ​റ​ഡി(26), പ്ര​താ​പ് റാ​ത്തോ​ഡ് (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വി​ടെ. കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ സ്ഥ​ല​ത്തു നി​ന്നും മ​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ ഇ​വ​ർ അ​തി​നു ത​യാ​റാ​യില്ല. മാ​ത്ര​മ​ല്ല കൊ​ക്ക​യു​ടെ സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സുരക്ഷാവേ​ലി​യി​ൽ ക​യ​റി​യി​രി​ക്കു​ക​യും അ​തി​നു മ​റു​വ​ശ​ത്തേ​ക്കി​റ​ങ്ങു​ക​യും ചെ​യ്തു.

കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​വ​രെ വി​ല​ക്കു​ന്പോ​ൾ ര​ണ്ടു​പേ​രും ഉ​ച്ച​ത്തി​ൽ ചി​രി​ക്കു​ക​യാ​യി​രു​ന്നു. കൈ​വ​രി​യി​ൽ പി​ടി​ച്ച് സാ​ഹ​സി​ക​മാ​യി ഇ​രു​വ​രും നി​ൽ​ക്കു​ന്പോ​ൾ ഇ​വ​രി​ലൊ​രാ​ളു​ടെ കാ​ല് തെ​ന്നി, ബാ​ല​ൻ​സി​നു വേ​ണ്ടി ഇ​യാ​ൾ കൂ​ടെ​യു​ള്ള​യാ​ളു​ടെ കൈ​യി​ൽ പി​ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഇ​രു​വ​രും കൊ​ക്ക​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഇ​വ​രു​ടെ മൃതദേഹങ്ങൾ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഇ​രു​വ​രും താ​ഴേ​ക്കു പ​തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യൊ​രാ​ളാണ് പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പോ​സ്റ്റ് ചെ​യ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.