പാക് വരന് വിവാഹദിനത്തിൽ കിട്ടിയ എട്ടിന്‍റെ പണി
Friday, August 4, 2017 3:38 AM IST
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ചടങ്ങുകളിലൊന്നാണ് വി​വാ​ഹം. ശു​ഭ​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ മാ​ത്രം ആ ​ദി​ന​ത്തി​ൽ ന​ട​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് എ​ല്ലാ​വ​രും. എ​ന്നാ​ൽ പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഒ​രു ന​വ​വ​ര​ന് വിവാഹദിനം സമ്മാനിച്ചത് ഓർക്കാൻ ആഗ്രഹിക്കാത്ത സംഭവങ്ങളാണ്. വിവാഹവസ്ത്രമണിഞ്ഞ് നടുറോഡിൽ വെള്ളത്തിൽ കാറു തള്ളേണ്ടിവന്നു ഈ പാവം വരന്. പാ​ക് പ​ഞ്ചാ​ബ് ജി​ല്ല​യി​ലു​ള്ള ഗു​ജ​റ​ൻ​വാ​ലയിലാണ് സംഭവം അ​ര​ങ്ങേ​റി​യ​ത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ തകർത്തോടുകയാണ്.

കനത്ത മഴയിൽ റോഡിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് കാ​ർ വ​ഴി​യി​ൽ നി​ന്നുപോ​യ​തോടെയാണ് സംഭവങ്ങളുടെ തുടക്കം. സഹായത്തിന് ആരുമില്ലാതിരുന്നതിനാൽ വരന് വിവാഹവേഷത്തിൽ തന്നെ കാറിൽ നിന്നിറങ്ങി തള്ളേണ്ടിവരികയായിരുന്നു. ചെരുപ്പ് ഊരി കൈയിൽപിടിച്ച് റോ​ഡി​ലെ വെ​ള്ള​ത്തി​ലി​റ​ങ്ങി നി​ന്ന് പൂ​ക്ക​ൾ​ക്കൊ​ണ്ട് അ​ല​ങ്ക​രി​ച്ച കാ​ർ ത​ള്ളു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. സ​മീ​പം നി​ന്ന​യൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.