സൈക്ലിംഗ് മത്സരത്തിൽ കുതിരക്കുട്ടിക്ക് എന്താ കാര്യം..‍?
Sunday, August 6, 2017 1:09 AM IST
പോ​ള​ണ്ടി​ൽ വെ​ച്ചു ന​ട​ത്ത​പ്പെ​ട്ട ഏ​ഴാ​മ​ത് ടൂ​ർ ദെ ​പൊ​ളോ​ഗ​ണ്‍ സൈ​ക്കി​ൾ ഓ​ട്ട മ​ത്സ​ര​ത്തി​ൽ ക്ഷ​ണി​ക്ക​പ്പെ​ടാ​തെ എ​ത്തി​യ അ​തി​ഥി​യാ​ണ് എ​ല്ലാ​വ​രു​ടെ​യും മ​നം ക​വ​ർ​ന്ന​രി​ക്കു​ന്ന​ത്. മ​ത്സ​രാ​ർ​ഥി​ക​ൾ എ​ല്ലാ​വ​രും സൈ​ക്കി​ളി​ൽ പാ​യു​ന്പോ​ൾ ഇ​വ​ർ​ക്കൊ​പ്പം മ​ത്സ​രി​ക്കാ​നാ​യി പ​ങ്കു​ചേ​ർ​ന്ന​ത് ഒ​രു കുട്ടിക്കുതി​ര​യാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാം ഘ​ട്ട​ത്തി​ൽ നൂ​റു കി​ലോ​മീ​റ്റ​ർ കൂ​ടി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നി​രി​ക്കെ​യാ​ണ് ഈ ​കു​തി​ര എ​ത്തി​യ​ത്. മ​ത്സ​രാ​ർ​ഥി​ക​ൾക്കൊപ്പം ഒ​രു മി​നി​റ്റോ​ളം ഓ​ടി​യ കു​തി​ര​യെ പി​ന്നീ​ട് റ​ഷ്യ​ൻ സ്വ​ദേ​ശി​യാ​യ മ​ത്സ​രാ​ർ​ഥി റോ​മ​ൻ മ​യ്ക്കി​നാ​ണ് ട്രാ​ക്കി​ൽ നി​ന്നും വ​ഴി​തി​രി​ച്ചുവി​ട്ട​ത്.

ഈ ​കു​റു​ന്പ​ൻ കു​തി​ര ഓ​ടു​ന്ന ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ പി​ന്നീ​ട് ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഇ​തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.