കാറിനെ കറക്കിയെറിഞ്ഞ് കാറ്റിന്‍റെ ഭീകരത; അമ്പരപ്പിക്കുന്ന വീഡിയോ
Wednesday, August 9, 2017 5:54 AM IST
പാ​ർ​ക്ക് ചെ​യ്ത കാ​ർ അ​തി​ശ​ക്ത​മാ​യ കാ​റ്റി​ൽ തെ​റി​ച്ചുപോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലെ മേ​രി​ലാ​ൻ​ഡി​ലു​ള്ള ഒ​രു ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ന്‍റെ സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റാ​ണ് മ​ല​ക്കംമ​റി​ഞ്ഞ് തെ​റി​ച്ചുപോ​യ​ത്. കാ​റി​നു സാ​ര​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, ക​ട​യു​ടെ മു​ൻ​ഭാ​ഗ​ത്തെ വ​സ്തു​ക്ക​ൾ ത​ക​ർ​ന്നുവീ​ണ​തി​നെ തു​ട​ർ​ന്ന് ഈ ​കാ​റി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​റ്റ് കാ​റു​ക​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ഒ​രു കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.​ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​തി​ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നി​ര​വ​ധി നാശന​ഷ്ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ക​ട​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​തി​ശ​ക്ത​മാ​യ കാ​റ്റി​ൽ ഒ​രു കാർ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന് പൊ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.