കാ​റ്റിൽ വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ൽ ആ​സി​ഫ് അ​ലി
പ​ത്മ​രാ​ജ​ന്‍റെ ചെ​റു​ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി മ​ക​ൻ അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ രചന നിർവഹിച്ച കാ​റ്റിൽ ആസിഫ് അലി എത്തുന്നത് വ്യത്യസ്തമായ ഗെറ്റപ്പിൽ‌. നൂഹുക്കണ്ണ് എന്നാണ് ആസിഫിന്‍റെ കഥാപാത്രത്തിന്‍റെ പേര്. താരത്തിന്‍റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലൊന്നാകും നൂഹുക്കണ്ണ്.
ചിത്രത്തി​ന്‍റെ ടീ​സ​ർ കഴിഞ്ഞയാഴ്ച പു​റ​ത്തി​റ​ങ്ങിയിരുന്നു. ആ​സി​ഫ് അ​ലി, മു​ര​ളി ഗോ​പി, വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ എ​ന്നി​വ​രാ​ണു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചെല്ലപ്പനായാണ് മുരളി ഗോപി വേഷമിടുന്നത്. ഉമ്മുക്കുൽസു എന്ന കഥാപാത്രമായി യുവനടി മാനസ രാധാകൃഷ്ണനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്കു ദീ​പ​ക് ദേ​വാ​ണു ഈ​ണ​മൊ​രു​ക്കു​ന്ന​ത്. കാ​മ​റ പ്ര​ശാ​ന്ത് ര​വീ​ന്ദ്ര​ൻ. ക​ർ​മ​യു​ഗ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​രു​ണ്‍​കു​മാ​ർ അ​ര​വി​ന്ദാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഈ ​അ​ടു​ത്ത കാ​ല​ത്ത്, ലെ​ഫ്റ്റ് റൈ​റ്റ് ലെ​ഫ്റ്റ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം അ​രു​ണ്‍ കു​മാ​ർ അ​ര​വി​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണു കാ​റ്റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.