11,000 അ​ടി മു​ക​ളി​ൽ രോഗിയുമായി പോയ ഹെ​ലി​കോ​പ്ട​ർ മൂക്കുകുത്തിവീ​ണു; ഞെട്ടിക്കുന്ന വീഡിയോ
Thursday, August 10, 2017 7:04 AM IST
ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യ പർവതാരോഹകനുമായി പറന്നുയർന്ന ഹെ​ലി​കോ​പ്ട​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ പുറത്ത്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും 11,000 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ഓ​സ്ട്രി​യയി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ഗ്രോസ്ഗ്ലോക്നർ മ​ല​നി​ര​ക​ളി​ൽ വെ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ ക​യ​റ്റി പ​റ​ന്നു​യ​രു​ന്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ഹെ​ലി​കോ​പ്ട​ർ വ​ട്ടം ക​റ​ങ്ങി മൂ​ക്കുകു​ത്തി പർവതമുകളിലേക്കു തന്നെ വീ​ഴു​ക​യാ​യി​രു​ന്നു. പൈ​ല​റ്റും രോ​ഗി​യും സ​ഹാ​യി​യു​മാ​യി​രു​ന്നു ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ പ​രി​ക്കുകളോടെ രക്ഷപെട്ടതായാണ് വിവരം.

അ​തി​ശ​ക്ത​മാ​യി വി​ശി​യ​ടി​ച്ച കാ​റ്റാ​ണ് ഹെലികോപ്ടറിന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പൈ​ല​റ്റ് പ​റ​യു​ന്ന​ത്. ത​ക​ർ​ന്നു വീ​ണ​ത് കു​റ​ച്ചു മീ​റ്റ​ർ കൂ​ടി മാ​റി​യാ​യി​രു​ന്നെ​ങ്കി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ടി താ​ഴ്ച​യി​ലേ​ക്ക് ഹെലികോപ്ടർ വീ​ഴു​മാ​യി​രു​ന്നു. ഇതിനാൽ വൻ അപകടമാണ് ഒഴിവായത്. പി​ന്നീ​ടെ​ത്തി​യ മ​റ്റൊ​രു ഹെ​ലി​കോ​പ്ട​റി​ൽ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.