അവതാരകൻ അറിഞ്ഞില്ല തന്‍റെ വാർത്ത ഇങ്ങനെ വൈറലായത്...
Friday, August 11, 2017 6:45 AM IST
ചാ​ന​ലി​ൽ ലൈ​വാ​യി റി​പ്പോ​ർ​ട്ട​ർ വാ​ർ​ത്ത വാ​യി​ക്കു​ന്ന​തി​നി​ടെ കാ​മ​റ​യ്ക്കു മു​ൻ​പി​ലെ​ത്തി​യ കു​ട്ടി​യു​ടെ കാ​ലി​ൽ പി​ടി​ച്ച് വ​ലി​ച്ചു​കൊ​ണ്ടു പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വെ​റ​ലാ​കു​ന്നു. സ്കോ​ട്ട്ല​ൻ​ഡി​ലെ ഹാ​മി​ൽ​ട്ട​ണി​ലാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

മു​തി​ർ​ന്ന മ​റ്റൊ​രു കു​ട്ടി​ക്കൊ​പ്പം ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ ജിം ​ഡെ​ല​ഹ​ണ്ടി​ന്‍റെ പി​ൻ​വ​ശ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു കുട്ടി. മു​തി​ർ​ന്ന​യാ​ൾ കു​ട്ടി​യെ കാ​മ​റ​യി​ൽ നി​ന്നും മാ​റ്റു​വാ​ൻ പ​രി​ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​നു കൂ​ട്ടാ​ക്കാ​തെ കു​സൃ​തി​കാ​ണി​ച്ച് കു​ട്ടി നി​ല​ത്ത് കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​വ​സാ​നം ഗത്യന്ത​ര​മി​ല്ലാ​തെ മു​തി​ർ​ന്ന​യാ​ൾ കു​ട്ടി​യു​ടെ കാ​ലി​ൽ പി​ടി​ച്ചു വ​ലി​ച്ചു​കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.