നടുറോഡിൽ കാറുമായി കൂട്ടിയിടിച്ച് വിമാനം
Friday, August 11, 2017 6:49 AM IST
അടിയന്തര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വി​മാ​നം റോ​ഡി​ലി​റ​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ഇ​ട​യ്ക്കെ​ല്ലാം കാണുന്ന​താ​ണ്. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ റോ​ഡി​ൽ ടേക്ക് ഓ​ഫി​ന് ശ്ര​മി​ച്ച ഒ​രു വി​മാ​നം കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​ലാ​കു​കയാണ്.

റ​ഷ്യ​യി​ലെ ചെ​ച്നി​യ​യി​ലെ തി​ര​ക്കേ​റി​യ ഒ​രു ചെ​റു റോ​ഡി​ലാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വി​മാ​നം കാ​റി​ൽ ഇ​ടി​ച്ചു ക​യ​റി​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളി​ല്ല. എ​ന്നാ​ൽ വി​മാ​നം പ​റ​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ​ക്ക് പൈ​ല​റ്റ് ലൈ​സ​ൻ​സ് ഇ​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ലോ​ക​ത്ത് ഒ​രി​ട​ത്തും ഉ​ണ്ടാ​കാ​ത്ത അ​പ​ക​ട​മെ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ചെ​ച്നി​യ​ൻ സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വാ​ണ് അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്. തു​ട​ർ​ന്ന് ഈ ​ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.