ഫഹദിന്‍റെ കാ​ർ​ബ​ണ്‍17ന് തു​ട​ങ്ങും
മു​ന്ന​റി​യി​പ്പ് എ​ന്ന ചി​ത്ര​ത്തി​നുശേ​ഷം ഛായാ​ഗ്രാ​ഹ​ക​ൻ വേ​ണു സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ർ​ബ​ണ്‍ ഓ​ഗ​സ്റ്റ് 17നു ചി​ത്രീ​ക​ര​ണം തു​ട​ങ്ങും. ഫ​ഹ​ദ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ മം​മ്ത മോ​ഹ​ൻ​ദാ​സ്, ദി​ലീ​ഷ് പോ​ത്ത​ൻ, സൗ​ബി​ൻ ഷാ​ഹി​ർ, നെ​ടു​മു​ടി വേ​ണു, വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​രും ഉണ്ടാകും. വേ​ണു ത​ന്നെ​യാ​ണു സി​നി​മ​യു​ടെ ര​ച​ന നിർവഹിച്ചിരിക്കുന്നത്. ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര ഛായാ​ഗ്രാ​ഹ​ക​നും മ​ല​യാ​ളി​യു​മാ​യ കെ.​യു. മോ​ഹ​ന​ൻ കാ​മ​റ കൈകാര്യം ചെയ്യും. ബോ​ളി​വു​ഡി​ലെ വി​ഖ്യാ​ത സം​വി​ധാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ വി​ശാ​ൽ ഭ​ര​ദ്വാ​ജാണു കാ​ർ​ബ​ണി​ന് ഈ​ണ​മൊ​രു​ക്കു​ന്ന​ത്.

ബി.കെ. ഹ​രി​നാ​രാ​യ​ണ​നാ​ണു ഗാ​നര​ച​യിതാവ്. സി​ബി തോ​ട്ടും​പു​റ​മാ​ണു നി​ർ​മാ​ണം. കാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു സി​നി​മ എ​ന്നാ​ണ് സി​നി​മാ​വൃ​ത്ത​ങ്ങ​ളി​ൽനി​ന്നു​ ല​ഭി​ക്കു​ന്ന സൂ​ച​ന. മു​ന്ന​റി​യി​പ്പി​ൽനി​ന്നു വ്യ​ത്യ​സ്തമാ​യി എ​ന്‍റ​ർ​ടെ​യി​ന​ർ സ്വ​ഭാ​വ​മു​ള​ള സി​നി​മ​യാ​യി​രി​ക്കും കാ​ർ​ബ​ണ്‍.

വാ​ഗ​മ​ണ്‍, ഈ​രാ​റ്റു​പേ​ട്ട, കു​ട്ടി​ക്കാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു ചി​ത്രീ​ക​ര​ണം നടക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.