ട്രാഫിക്കില്ല, ടെൻഷനുമില്ല; ദിവസവും നദിയിലൂടെ നീന്തി ഓഫീസിലെത്തുന്ന ഒരാൾ
നീണ്ട ഗതാഗതക്കുരുക്കു കാരണം ഓഫീസിലേക്കുള്ള യാത്ര ദുസ്സഹമായപ്പോഴാണ് ജ​ർ​മ​നി​യി​ലെ മ്യൂണിച്ച് സ്വ​ദേ​ശി​യാ​യ ബെ​ഞ്ച​മി​ൻ ഡേ​വി​ഡിന് പുതിയൊരു ഐഡിയ മനസിൽ മിന്നിയത്. ഓഫീസിനരികിലൂടെ വിശാലമായ ഐസർ നദിയുള്ളപ്പോൾ പിന്നെ എന്തിനാണ് റോഡിൽ കിടന്നു ബുദ്ധിമുട്ടുന്നത്. പിന്നെയൊന്നും നോക്കിയില്ല, കോട്ടും സ്യൂട്ടും ലാപ്ടോപ്പും വാട്ടർപ്രൂഫ് ബാഗിലാക്കി വെള്ളത്തിലേക്ക് ഒറ്റച്ചാട്ടം. നിമിഷനേരം കൊണ്ട് വീട്ടിൽ നിന്ന് ഓഫീസിലേക്ക്.

നേരത്തെ വീട്ടിൽ നിന്ന് ഓഫീസിലെത്താൻ മണിക്കൂറുകൾ തന്നെ വേണ്ടിവരുമായിരുന്നു. എന്നാൽ ഈ ​പു​തി​യ ശീ​ലം ആ​രം​ഭി​ച്ച​പ്പോ​ൾ മു​ത​ൽ 12 മി​നി​ട്ടു കൊ​ണ്ട് ത​നി​ക്ക് വീ​ട്ടി​ൽ നി​ന്നും ജോ​ലിസ്ഥ​ലത്ത് എത്താൻ കഴിയുന്നുണ്ടെന്നും ബഞ്ചമിൻ പ​റ​യു​ന്നു. ഇതുകൂടാതെ വല്ലാത്തൊരു ഉന്മേഷമാണ് യാത്രയിലൂടെ തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.പ​ക്ഷെ ത​ണു​പ്പു കാ​ല​ത്ത് ന​ദി​യി​ൽ കൂ​ടി​യു​ള്ള യാ​ത്ര ദുഃസ​ഹ​മാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യം. നാലു ഡിഗ്രി വരെ താപനില താഴും. എ​ന്നാ​ൽ വേ​ന​ൽ​കാ​ലത്ത് ന​ദി​യി​ലൂ​ടെ​ യാ​ത്ര ചെയ്യാനാണ് എറെ സു​ഖ​പ്ര​ദ​മെന്നും ബഞ്ചമിൻ പ​റ​യു​ന്നു.