ചോർ‌ച്ച കൊണ്ട് പൊറുതിമുട്ടി, കുടചൂടി ട്രെയിൻ ഡ്രൈവർ; വീഡിയോ വൈറൽ
Sunday, August 13, 2017 12:30 AM IST
മ​ഴ പെ​യ്യു​ന്പോ​ൾ കു​ട ചൂ​ടു​ന്ന​ത് ഒ​രു വാ​ർ​ത്ത​യ​ല്ല. എ​ങ്കി​ലി​താ ഒരു എൻജിൻ ഡ്രൈവർ കുടചൂ​ടി​ക്കൊ​ണ്ട് ട്രെ​യി​ൻ നി​യ​ന്ത്രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​കയാണ്. ട്രെ​യി​നി​ന്‍റെ ക​ണ്‍​ട്രോ​ൾ പാ​ന​ലി​ലേ​ക്ക് വെ​ള്ളം വീ​ഴു​ന്ന​ത് തടയാനാണ് അ​ദ്ദേ​ഹം കുടചൂടുന്നത്. മാ​ത്ര​മ​ല്ല നി​ല​ത്ത് പേ​പ്പ​ർ വി​രി​ച്ചി​ട്ടു​മു​ണ്ട്. ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​യാ​ളോ​ട് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ത​ങ്ങ​ളു​ടെ ജോ​ലി​യി​ലെ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​യു​ക​യും ചെ​യ്തു. മാ​ത്ര​മ​ല്ല ത​ങ്ങ​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ എ​ല്ലാ​വ​രും അ​റി​യു​ന്ന​തി​ന് ഈ ​വീ​ഡി​യോ എ​ല്ലാ​വ​രും ഷെ​യ​ർ ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ക്കുകയും ചെയ്യുന്നു.

ജാ​ർ​ഖ​ണ്ഡി​ലെ ബെ​ർ​മോ​സ് സ്റ്റേ​ഷ​നി​ൽ വെ​ച്ചാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ തു​ട​ർ​ന്ന് കേ​ന്ദ്ര റെ​യി​ൽവേ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നും ഇ​വ​ർ​ക്ക് മ​റു​പ​ടി ല​ഭി​ക്കു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.