പാർക്ക് ചെയ്യുന്നതിനിടെ ഏഴാംനിലയിൽ നിന്ന് താഴെവീണ് കാർ: ഞെട്ടിക്കുന്ന വീഡി‍യോ
Sunday, August 13, 2017 1:47 AM IST
ബ​ഹു​നി​ല പാർക്കിംഗ് കെ​ട്ടി​ട​ത്തി​ന്‍റെ ഏ​ഴാം നി​ല​യി​ൽ നിന്ന് കാ​ർ താ​ഴേ​ക്ക് വീ​ണു. ഡ്രൈ​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ടെ​ക്സ​സി​ലെ ഓ​സ്റ്റിൻ പാർക്കിംഗ് ഗാരേജിലാ​ണ് പേ​ടി​പ്പെ​ടു​ത്തു​ന്ന സം​ഭ​വം ന​ട​ന്ന​ത്. ബിഎംഡബ്ല്യു കാ​ർ ഓ​ടി​ച്ചി​രു​ന്ന യു​വ​തി ബ്രേ​ക്കി​നു പ​ക​രം ആ​ക്സി​ലേ​റ്റ​റി​ൽ കാ​ല് അ​മ​ർ​ത്തി​യ​പ്പോ​ൾ ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ത്ത് കാ​ർ മൂക്കുകുത്തി താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

സ്ഫോ​ട​ക സ​മാ​ന​മാ​യ ശ​ബ്ദ​ത്തോ​ടെ കാർ താ​ഴെ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു കാ​റി​ന്‍റെ മു​ക​ളി​ലേക്ക് വ​ന്ന് വീ​ഴു​ക​യും ചെ​യ്തു. സ​മീ​പം നി​ന്ന​വ​രു​ടെ പ​രി​ശ്ര​മ​ത്തെ തു​ട​ർ​ന്നാണ് യു​വ​തി​യെ കാ​റി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. സ്ഥലത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ ഓ​സ്റ്റി​ൻ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്​മെ​ന്‍റാ​ണ് പു​റ​ത്തു വി​ട്ട​ത്. ഈ ​വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.