പ്ലാസ്റ്റിക് സർജറിക്കെത്തിയ യുവതിയുടെ നഗ്നത ഇന്‍റർനെറ്റിൽ; ഒടുവിൽ നഷ്ടപരിഹാരത്തിന് വിധി
Tuesday, August 15, 2017 3:28 AM IST
ന​ഗ്ന​വീഡിയോകൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്രചരിച്ചതിനെ തുടർന്ന് യു​വ​തി​ക്ക് 18,000 ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം നല്കാൻ കോടതി വിധിച്ചു. അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു പ്ലാ​സ്റ്റി​ക്ക് സ​ർ​ജ​റി ക്ലി​നി​ക്കാ​ണ് യു​വ​തി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ​ത്. കാ​ലി​ഫോ​ർ​ണി​യ സ്വ​ദേ​ശി​നിയാ​യ മാ​ൻ​ഡി സ്റ്റി​ൽ​വെ​ല്ലി​നാ​ണ് പ​രാ​തി​ക്കാ​രി. മൂ​ന്നു ല​ക്ഷം ഡോ​ള​റാ​ണ് ഇ​വ​ർ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.



2013ലാ​ണ് മാ​ൻ​ഡി പ്ലാ​സ്റ്റി​ക്ക് സ​ർ​ജ​റി ക്ലീ​നി​ക്കി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യാ​ആ​യ​ത്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് അ​ഞ്ചു മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​യി​രു​ന്നു ശ​രീ​ര​ത്തി​ലെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളു​ടെ ചി​ത്രം ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ക്കു​ന്ന കാ​ര്യം ഇ​വ​രു​ടെ സു​ഹൃ​ത്ത് ഇ​വ​രെ അ​റി​യി​ച്ച​ത്. ഇ​തി​നെ തു​ട​ർ​ന്ന് മാ​ന​സി​ക​മാ​യി ത​ക​ർ​ന്നു പോ​യ മാ​ൻ​ഡി കേ​സ് ഫ​യ​ൽ ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ ചി​ത്ര​ങ്ങ​ൾ അ​ബ​ദ്ധ​ത്തി​ൽ ലീ​ക്കാ​യ​തെ​ന്നാ​യി​രു​ന്നു ഇ​വ​രെ ശ​സ്ത്ര​ക്രീ​യ ചെ​യ്ത ഡോ​ക്ട​റു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ അ​റി​യി​ച്ച​ത്. മാ​ത്ര​മ​ല്ല ത​ങ്ങ​ൾ​ക്ക് വി​വ​രം ല​ഭി​ച്ച​യു​ട​ൻ ത​ന്നെ ചി​ത്ര​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ നി​ന്നും പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ന്നും അ​ഭി​ഭാ​ഷ​ൻ പ​റ​ഞ്ഞു. ഇ​രു​വ​രു​ടെ​യും വാ​ദം​കേ​ട്ട കോ​ട​തി 18,000 ഡോ​ളർ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.