കഴുത്തൊപ്പം വെള്ളത്തിൽ കുട്ടികളുടെ സ്വാതന്ത്യ്രദിനാഘോഷം; ആസാമിലെ ദുരിതക്കാഴ്ചകൾ
Wednesday, August 16, 2017 2:04 AM IST
ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ആ​സാ​മി​ൽ വെ​ള്ള​പ്പൊ​ക്ക കെ​ടു​തി അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് മു​ഴു​വ​ൻ ജ​ന​ങ്ങ​ളും. ഇ​തിനിടെ, ആ​സാ​മി​ലെ ദു​ബ്രി ജി​ല്ല​യി​ലു​ള്ള ന​സ്ക​ര ലോ​വ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ വെ​ള്ളം നി​റ​ഞ്ഞ മു​റ്റ​ത്തു നി​ന്നും സ്വാ​ത​ന്ത്ര്യദി​ന​ത്തി​ൽ ദേ​ശി​യ പ​താ​ക ഉ​യ​ർ​ത്തു​ന്ന ചിത്രങ്ങ​ൾ വൈ​റ​ലാ​കു​കയാണ്. മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളും ഒ​രു അ​ധ്യാ​പ​ക​നും വെ​ള്ള​ത്തി​ൽ നി​ന്ന് ദേ​ശി​യ പ​താ​ക​യെ നോ​ക്കി സ​ല്യൂ​ട്ട് ചെ​യ്യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളുടെ ക​ഴു​ത്തൊ​പ്പം വെ​ള്ളം ക​യ​റി​യ അ​വ​സ്ഥ​യി​ലു​മാ​യി​രു​ന്നു. വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​പ്പൊ​ൾ മു​ത​ൽ 170 വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ഈ ​സ്കൂ​ളി​ന് അ​വ​ധി ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് അ​ധ്യാ​പ​ക​നാ​യ റ​ഹ്മാ​ൻ പ​റ​യു​ന്ന​ത്. സം​ഭ​വം വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മ​റ്റ് ചി​ല​രും സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ത​ങ്ങ​ൾ ദേ​ശി​യ പ​താ​ക ഉ​യ​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പ​ങ്കു​വെ​ച്ചു.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.