കാറിനു കുറുകേ ഒരു ഭീമൻ മുതല
Wednesday, August 16, 2017 5:22 AM IST
വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് വ​ഴി നി​റ​ഞ്ഞൊ​ഴു​കി​യ വെള്ളത്തിലൂടെ വ​രു​ന്ന കാ​റി​ന്‍റെ സ​മീ​പ​ത്തേ​ക്ക് മു​ത​ല നീ​ന്തി വ​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ല​കു​ന്നു. വടക്കൻ ഓ​സ്ട്രേ​ലി​‍യ​യിലാ​ണ് പേ​ടി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വ​ഴി​ക​ൾ എ​ല്ലാം മൂ​ടി പു​ഴ​യ്ക്കു സ​മാ​ന​മാ​യി മാ​റി​യി​രു​ന്നു. വ​ഴി​യേ​താ​ണ് പു​ഴ​യേ​താ​ണ് എ​ന്ന് തി​രി​ച്ച​റി​യാൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ. ഈസമയമാണ് കാറിനു കുറുകേ മുതലയെത്തിയത്. ഡ്രൈ​വ​ർ നീ​ട്ടി ഹോ​ണ്‍ അ​ടി​ക്കു​ന്പോ​ൾ മു​ത​ല മ​ട​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

"ഒ​ണ്‍​ലി ഇ​ൻ ഓ​സ്ട്രേ​ലി​യ' എ​ന്ന ത​ല​ക്കെ​ട്ടോ​ട​യാ​ണ് വീഡിയോ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രത്യക്ഷപ്പെട്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.