പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ജീ​വ​ന​ക്കാ​രി​യെ അ​പ​മാ​നി​ക്കാ​ൻ മാ​നേ​ജ​രു​ടെ ശ്ര​മം; വീഡിയോ പുറത്ത്
Friday, August 18, 2017 4:23 AM IST
രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ജീ​വ​ന​ക്കാ​രി​യെ അ​പ​മാ​നി​ക്കാ​ൻ സെ​ക്യൂ​രി​റ്റി മാ​നേ​ജ​രു​ടെ ശ്ര​മം. യു​വ​തി​യെ ഹോ​ട്ട​ൽ മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും വി​വ​സ്ത്ര​യാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ യുവതിയെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു വി​ട്ടു.

ത​ന്‍റെ ജ​ന്മ​ദി​ന​മാ​യ ജൂ​ലൈ 29-നാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് 33 വയസുകാരി പ​റ​ഞ്ഞു. സെ​ക്യൂ​രി​റ്റി മാ​നേ​ജ​ർ പ​വ​ൻ ദാ​ഹി​യ ഹോ​ട്ട​ൽ റൂ​മി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ശാ​രീ​രി​ക ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന് ത​യാ​റാ​കാ​തെ ഇ​രു​ന്ന ത​ന്‍റെ കൈ​യ്യി​ൽ ക​ട​ന്നു പി​ടി​ക്കു​ക​യും സാ​രി അ​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് യു​വ​തി പ​റ​ഞ്ഞു. സം​ഭ​വ​സ​മ​യം മ​റ്റൊ​രു ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നും മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

പ​വ​ൻ ദാ​ഹി​യ​യ്ക്കെ​തി​രെ എ​ച്ച്ആ​ർ വി​ഭാ​ഗ​ത്തി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും എ​ടു​ത്തി​ല്ല. പകരം തന്നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ഭ​ർ​ത്താ​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.