ട്രെ​യി​ൻ വ​രു​ന്ന​തി​നു നി​മി​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ​ട്രാ​ക്കി​ൽ വീ​ണ കുഞ്ഞിനെ രക്ഷിച്ച് അമ്മ
Friday, August 18, 2017 6:32 AM IST
ട്രെ​യി​ൻ വ​രു​ന്ന​തി​നു നി​മി​ഷ​ങ്ങ​ൾ​ക്കു മു​ന്പ് റെ​യി​ൽ​വേ ട്രാ​ക്കി​ൽ വീ​ണ കു​ട്ടി​യെ അ​മ്മ ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പ്ര​ച​രി​ക്കു​ന്നു. ഓ​സ്ട്രേ​ലി​യാ​യി​ലെ സി​ഡ്നി​യി​ലു​ള്ള വെ​സ്റ്റ്റൈ​ഡ് സ്റ്റേ​ഷ​നി​ലാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​പ്പി​ച്ച സം​ഭ​വം ന​ട​ന്ന​ത്. ഒ​രു യു​വ​തി ത​ന്‍റെ മൂ​ന്നു കു​ട്ടി​ക​ളു​മാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ എ​ല​വേ​റ്റ​റി​ൽ നി​ന്നും ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ കു​ഞ്ഞിനെ ഇ​രു​ത്തി​യി​രു​ന്ന പ്രാം ​എ​ന്ന ഉ​പ​ക​ര​ണം ത​നി​യെ ഉ​രു​ണ്ട് മു​ന്പോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് കു​ട്ടി​യു​മാ​യി ഈ ​ഉ​പ​ക​ര​ണം മ​റി​ഞ്ഞു​വീ​ഴു​ക​യും ചെ​യ്തു.

സം​ഭ​വം ക​ണ്ട് പ​രി​ഭ്ര​മി​ച്ച യു​വ​തി മ​നോ​ധൈ​ര്യം കൈ​വി​ടാ​തെ ഉ​ട​ൻ ത​ന്നെ ട്രാ​ക്കി​ലേ​ക്ക് ചാ​ടി​യി​റ​ങ്ങി കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യും ചെ​യ്തു. സ​മീ​പം നി​ന്ന യാ​ത്ര​ക്കാ​രും ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. കു​ട്ടി​യെ ട്രാ​ക്കി​ൽ നി​ന്നും ര​ക്ഷി​ച്ച​തി​നു പി​ന്നാ​ലെ ട്രെ​യി​ൻ ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ക​യും ചെ​യ്തു. ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.