13 വർഷങ്ങൾക്കു മുമ്പ് കാണാതായ വിവാഹമോതിരം കിട്ടി; മോതിരമണിഞ്ഞ് ഒരു കാരറ്റും
Friday, August 18, 2017 6:53 AM IST
നി​ധി പോ​ലെ കാ​ത്തു സൂ​ക്ഷി​ച്ച വി​വാ​ഹ മോ​തി​രം കാ​ണാ​താ​യ​പ്പോ​ൾ കാ​ന​ഡ സ്വ​ദേ​ശി​നി​യാ​യ മേ​രി ഗ്രാം​സ് എ​ന്ന എ​ണ്‍​പ​ത്തി​നാ​ലു​കാ​രി അ​നു​ഭ​വി​ച്ച വേ​ദ​ന കു​റ​ച്ചൊ​ന്നു​മാ​യി​രു​ന്നി​ല്ല. പ​ക്ഷെ നീണ്ട 13 വർഷങ്ങൾക്കു ശേഷം ആ ​മോ​തി​രം തി​രി​കെ ല​ഭി​ച്ച​പ്പോ​ൾ ചി​രി​ക്ക​ണോ ക​ര​യ​ണോ എ​ന്ന​റി​യാ​തെ അ​ൽ​പ സ​മ​യം ഇ​വ​ർ അ​ന്തി​ച്ചു നി​ന്നു​പോ​യി. കാ​ര​ണം മോതിരം അണിഞ്ഞ് വ​ള​ർ​ന്നു നി​ന്ന​ത് ഒ​രു കാ​ര​റ്റാ​യി​രു​ന്നു.

പണ്ട് വീ​ടി​നു മു​ന്പി​ലെ ഫാം ​ഹൗ​സി​ൽ ക​ള​പ​റി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മേരിയുടെ കൈ​യി​ൽ കി​ട​ന്ന മോ​തി​രം ന​ഷ്ട​പ്പെ​ട്ട​ത്. മോ​തി​രം ന​ഷ്ട​പ്പെ​ട്ട കാ​ര്യം ഭ​ർ​ത്താ​വ് നോ​ർ​മാ​നോ​ട് ഇ​വ​ർ പ​റ​ഞ്ഞി​രു​ന്നി​ല്ല എ​ന്നാ​ൽ മ​ക​നോ​ട് പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷെ അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​വ​രു​ടെ ഭ​ർ​ത്താ​വ് മ​രി​ച്ചു​പോ​യി.

കഴിഞ്ഞ ദിവസം ഫാ​മി​ൽ നി​ന്നും കാ​ര​റ്റ് പ​റി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ മേ​രി​യു​ടെ മ​രു​മ​ക​ൾ കോ​ളീ​ൻ ഡാ​ലി​യാ​ണ് മോ​തി​ര​ത്തി​നു​ള്ളി​ലൂടെ കാ​ര​റ്റ് വ​ള​ർ​ന്ന നി​ല​യി​ൽ ഇ​ത് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ ഉ​ട​ൻ ഈ ​വി​വ​രം ഭ​ർ​ത്താ​വി​നെ അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ സം​ഭ​വം അ​മ്മ​യോ​ട് പ​റ​യു​ക​യു​മാ​യി​രു​ന്നു.

ത​നി​ക്ക് ഇ​ത് വി​ശ്വ​സി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ലാ​ന്നാ​ണ് മേ​രി പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും ഈ ​അ​ത്ഭു​തചിത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.