സ്ത്രീസുരക്ഷ അളക്കാൻ കിരൺബേദിയുടെ രാത്രിയാത്ര; പിന്നാലെ വിവാദം
Sunday, August 20, 2017 12:30 AM IST
രാ​​​ത്രി​​​യി​​​ല്‍ പു​​​തു​​​ച്ചേ​​​രി​​​യി​​​ലെ സ്ത്രീ​​​ക​​​ള്‍ താ​​​ര​​​ത​​​മ്യേ​​​ന സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​ന്നു ല​​​ഫ്റ്റ​​​ന​​​ന്‍റ് ഗ​​​വ​​​ര്‍ണ​​​ര്‍ കി​​​ര​​​ണ്‍ ബേ​​​ദി. അ​​​ര്‍ധ രാ​​​ത്രി​​​യി​​​ല്‍ വേ​​​ഷം മാ​​​റി സ്‌​​​കൂ​​​ട്ട​​​റി​​​ല്‍ സഞ്ചരിച്ച ശേ​​​ഷ​​​മാ​​​ണു കി​​​ര​​​ൺ ബേ​​​ദി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. മു​​​ന്‍ ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ കൂ​​​ടി​​​യാ​​​ണു കി​​​ര​​​ണ്‍ ബേ​​​ദി. സ​​​ല്‍വാ​​​ര്‍ ക​​​മ്മീ​​​സ് ധ​​​രി​​​ച്ചു ത​​​ല​​​വ​​​ഴി ഷാ​​​ളു​​​കൊ​​​ണ്ടു മൂ​​​ടി​​​യ ശേ​​​ഷം സ്‌​​​കൂ​​​ട്ട​​​റി​​​നു പി​​​ന്നി​​​ലി​​​രു​​​ന്നാ​​​യി​​​രു​​​ന്നു ബേ​​​ദി രാ​​​ത്രി യാ​​​ത്ര ന​​​ട​​​ത്തി​​​യ​​​ത്. അ​​​ര്‍ധ​​​രാ​​​ത്രി മു​​​ത​​​ല്‍ രാ​​​വി​​​ലെ ആ​​​റു വ​​​രെ​​​യാ​​​യി​​​രു​​​ന്നു യാ​​​ത്ര.

ത​​​ന്‍റെ യാ​​​ത്ര​​​യു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളും വി​​​വ​​​ര​​​വും അ​​​വ​​​ര്‍ ത​​​ന്നെ​​​യാ​​​ണ് ട്വി​​​റ്റ​​​റി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. പു​​​തു​​​ച്ചേ​​​രി​​​യി​​​ല്‍ സ്ത്രീ​​​ക​​​ള്‍ രാ​​​ത്രി​​​യി​​​ല്‍ താ​​​ര​​​ത​​​മ്യേ​​​ന സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്നും ചി​​​ല കാ​​​ര്യ​​​ങ്ങ​​​ള്‍ കൂ​​​ടി മെ​​​ച്ച​​​പ്പെ​​​ടേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും കി​​​ര​​​ണ്‍ ട്വി​​​റ്റ​​​റി​​​ല്‍ കു​​​റി​​​ച്ചു. വാ​​​രാ​​​ന്ത്യ​​​ത്തി​​​ൽ സൈ​​​ക്കി​​​ൾ യാ​​​ത്ര ന​​​ട​​​ത്തി​​​യും കി​​ര​​ൺ ബേ​​ദി വാ​​​ർ​​​ത്ത​​​ക​​​ളി​​​ൽ നി​​​റ​​​ഞ്ഞി​​രു​​ന്നു. എന്നാൽ, ഹെൽമറ്റ് വയ്ക്കാതെയുള്ള ഈ ഇരുചക്ര വാഹനയാത്ര സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിനു വഴിയൊരുക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.