തെറ്റിപ്പോയപ്പോൾ ആ കുരുന്ന് കൈകൂപ്പി കേണപേക്ഷിച്ചു, പക്ഷേ..; കോഹ്‌ലിയെ വേദനിപ്പിച്ച ആ വീഡിയോ
Sunday, August 20, 2017 2:00 AM IST
പ​ഠനത്തിന്‍റെ പേരിൽ കു​ട്ടി​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്പോ​ൾ അ​വ​രി​ലു​ണ്ടാ​ക്കു​ന്ന മാ​ന​സി​ക​മാ​യ പ്ര​ശ്ന​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. പ​ഠി​ച്ച് അ​വ​ർ ഉ​ന്ന​ത രീ​തി​യി​ലെ​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് മാ​താ​പി​താ​ക്ക​ൾ ഇ​ത് ചെ​യ്യു​ന്ന​തെ​ങ്കി​ലും അ​വ​രു​ടെ മ​നോ​നി​ല ത​ന്നെ ത​ക​രാ​റി​ലാ​കു​ന്ന​തി​ന് ഇ​ത് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ൾ എ​ല്ലാ​വ​രെ​യും മ​ന​സി​ലാ​ക്കി ത​രു​ന്നു​ണ്ട്. പ​ക്ഷെ തു​ന്പി​യെ​ക്കൊ​ണ്ട് ക​ല്ലെ​ടു​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ഈ ​പ്ര​വ​ണ​ത​യ്ക്ക് യാ​തൊ​രു കു​റ​വു​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നു​ള്ള​താ​ണ് സ​ത്യാ​വ​സ്ഥ.

ഇ​പ്പൊ​ഴി​താ പ​ഠി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു കൊ​ച്ചു​കു​ട്ടി ക​ര​ഞ്ഞു കൊ​ണ്ട് കൈ​കൂ​പ്പി അ​പേ​ക്ഷി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ന്നു. ഒ​രു സ്ത്രീ ​കു​ട്ടി​യെ ക​ണ​ക്കി​ലെ അ​ക്ക​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന​തി​നാ​യി ക്രൂ​ര​മാ​യ രീ​തി സ്വീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു ഇ​തി​ന് കാ​ര​ണം. പ​റ​യു​ന്ന ഉ​ത്ത​രം തെ​റ്റു​മോ എ​ന്ന ഭീ​തി​യി​ൽ ക​ര​യു​ന്ന കു​ട്ടി​യു​ടെ മു​ഖ​ത്ത് ഭാ​വ​മാ​റ്റ​ങ്ങ​ളു​ണ്ടാ​കു​ന്ന​തും തെറ്റിയെന്നു തോന്നുമ്പോൾ കൈ​കൂ​പ്പി അ​പേ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​യി കാ​ണാം. ഒ​രു വേ​ള​യി​ൽ കു​ട്ടി​യു​ടെ മു​ഖ​ത്ത് ഈ ​സ്ത്രീ അ​ടി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഇന്ത്യൻ ക്രി​ക്ക​റ്റ് നായകൻ വി​രാ​ട് കോഹ്‌ലി വീഡിയോ ഷെയർ ചെയ്തതോടെയാണ് സംഭവം വലിയ ശ്രദ്ധ നേടിയത്. വീഡിയോ ഏറെ വേദനിപ്പിക്കുന്നതാണെന്ന് കോഹ്‌ലി പറഞ്ഞു. ശി​ഖ​ർ ധ​വാ​ൻ അടക്കം നിരവധി പേർ വീഡിയോ വീണ്ടും ​നവ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. കുട്ടിയെ ഉപദ്രവിച്ച സ്ത്രീക്കെതിരേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​മൂ​ഹ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഉ​യ​രു​ന്നു​മു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.