മലയാളി സന്തോഷവാനല്ലെന്ന് മോഹൻലാൽ; മനസിലായത് ഭൂട്ടാനിലെത്തിയപ്പോൾ
Monday, August 21, 2017 3:45 AM IST
ലോ​ക​ത്ത് സ​ന്തോ​ഷ​ത്തി​നു മാ​ത്ര​മാ​യ ഒ​രു ദേ​ശം ഇ​പ്പോ​ൾ ഉ​ണ്ടോ..? ചോ​ദി​ക്കു​ന്ന​ത് ലാ​ലേ​ട്ട​നാ​ണ്. അ​ങ്ങ​നെ​യൊ​രു ദേ​ശ​മു​ണ്ടെ​ന്നും അ​വി​ടെ​യാ​ണ് താ​നെ​ന്നും കൂ​ടി അ​ദ്ദേ​ഹം പ​റ​യു​ന്നു. ഹി​മാ​ല​യ രാ​ജ്യ​മാ​യ ഭൂ​ട്ടാ​നാ​ണ് ആ ​ദേ​ശം. ഭൂ​ട്ടാ​നി​ൽ അ​വ​ധി ചെ​ല​വ​ഴി​ക്കു​ന്ന താ​രം ബ്ലോ​ഗി​ലൂ​ടെ​യാ​ണ് ത​ന്‍റെ ചി​ന്ത​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

മ​റ്റു രാ​ജ്യ​ങ്ങ​ളെ​ല്ലാം മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം ത​ങ്ങ​ളു​ടെ ദേ​ശ​ത്തി​ന്‍റെ പു​രോ​ഗ​തി​യു​ടെ അ​ട​യാ​ള​മാ​യി ക​ണ​ക്കാ​ക്കു​ന്പോ​ൾ ഭൂ​ട്ടാ​ൻ സ്വ​ന്തം ദേ​ശ​ത്തി​ന്‍റെ ആ​ന​ന്ദ​ത്തെ​യാ​ണ് പു​രോ​ഗ​തി​യാ​യി കാ​ണു​ന്ന​ത്. ലോ​കം ദുഃ​ഖ​മാ​ണെ​ന്ന് പ​റ​ഞ്ഞ ബു​ദ്ധ​നെ ആ​രാ​ധി​ക്കു​ന്ന ഒ​രു ദേ​ശം മു​ൻ​ഗ​ണ​ന ന​ല്കു​ന്ന​ത് സ​ന്തോ​ഷ​ത്തി​നാ​ണെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു.

ഭൂ​ട്ടാ​ൻ അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ആ​ന​ന്ദ​വും സ​ന്തോ​ഷ​വും നി​ല​നി​ർ​ത്തു​ന്ന​തും അ​തി​നെ ദേ​ശ​ത്തി​ന്‍റെ അ​ഭി​മാ​ന​ത്തി​ന്‍റെ മാ​ന​ക​മാ​യി ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ന്ന​തും മ​ന​സി​ലാ​ക്കാ​നാ​ണ് താ​ൻ അ​വി​ടെ​യെ​ത്തി​യ​ത്. എ​ന്തു​കൊ​ണ്ടാ​ണ് ഇ​വ​ർ സ​ന്തോ​ഷ​വാന്മാരാ​യി​രി​ക്കു​ന്ന​തെ​ന്നും ഓ​ണ​ത്തി​ന്‍റെ ദേ​ശ​മാ​യ നാം ​സ​ന്തോ​ഷ​ത്തി​ൽ നി​ന്നും ഏ​റെ അ​ക​ലെ​യാ​യി​രി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും ത​നി​ക്കു മ​ന​സി​ലാ​യെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു. അ​ടു​ത്ത ബ്ലോ​ഗി​ൽ അ​ത് വാ​യ​ന​ക്കാ​ർ​ക്കാ​യി പ​ങ്കു​വ​യ്ക്കാ​മെ​ന്ന ഉ​റ​പ്പോ​ടെ​യാ​ണ് താ​രം ബ്ലോ​ഗ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന 'ഒടിയന്‍റെ' ചിത്രീകരണം വാരണാസിയില്‍ തുടങ്ങും മുന്‍പേ ഒരാഴ്ചത്തെ വിശ്രമത്തിനായാണ് മോഹൻലാൽ ഭൂട്ടാനിൽ എത്തിയത്. ഈ മാസം 27ന് ഒടിയന്‍റെ ചിത്രീകരണത്തിനായി അദ്ദേഹം വാരണാസിയിലേക്ക് പറക്കും.

മോഹൻലാലിന്‍റെ ബ്ലോഗ്:






Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.