ശാർദൂൽ... പാടില്ലായിരുന്നു..! സച്ചിന്‍റെ പത്താംനമ്പർ ജഴ്സിയിട്ട യുവതാരത്തിന് സോഷ്യൽ മീഡിയയുടെ പൊങ്കാല
Friday, September 1, 2017 12:57 AM IST
ഇന്ത്യൻ ക്രിക്കറ്റിനും ലോകത്തെ ക്രിക്കറ്റ് ആരാധകർക്കും മറക്കാനാകാത്ത ജഴ്സി നമ്പറാണ് 10. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്‍റെ ജഴ്സിയുടെ നമ്പറായിരുന്നു അത്. എന്നാൽ ഇതേ നമ്പറിലുള്ള ജഴ്സി മറ്റ് ഇന്ത്യൻ താരങ്ങൾ ആരെങ്കിലും ഇട്ടാൽ എന്തായിരിക്കും അവസ്ഥ‍? അത് അരങ്ങേറ്റ മത്സരത്തിലാണെങ്കിലോ? എന്തായാലും ഇനി ആരും ഇത്തരമൊരു സാഹസത്തിനു മുതിരില്ലെന്നുറപ്പ്. കാരണമെന്താണെന്നല്ലേ? ഇന്ത്യൻ താരം ശാർദൂൽ താക്കൂർ അങ്ങനെ ഒരു സാഹസം ചെയ്തു. ഫലമോ? നവമാധ്യമങ്ങളിൽ കൊല്ലാക്കൊല.

ശ്രീലങ്കയ്ക്കെതിരായ നാലാം മത്സരത്തിലാണ് ശാർദൂൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ 10ാം നമ്പർ ജഴ്സിയായിരുന്നു ശാർദൂൽ ധരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ട്രോളന്മാരുടെ വക കണിക്കിന് കിട്ടുകയും ചെയ്തു. ആദ്യ മത്സരത്തിൽ തന്നെ പത്താം നമ്പർ ജഴ്സി ഇടണമായിരുന്നോ എന്നും ആ നമ്പറിലുള്ള ജഴ്സി ധരിക്കാൻ ശാർദൂൽ ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട് എന്നുമൊക്കെയാണ് വിമർശനങ്ങൾ. ബിസിസിഐ, പത്താം നമ്പർ ജഴ്സി ഉപയോഗിക്കാൻ ഇനി ആരെയും അനുവദിക്കരുതെന്നും ഏറെപ്പേർ ആവശ്യപ്പെട്ടു.

അത് വെറുമൊരു നമ്പർ മാത്രമാണെന്ന് ബിസിസിഐ ധരിക്കരുതെന്നും ലോകക്രിക്കറ്റിൽ സച്ചിനെ ആരാധിക്കുന്നവരുടെ മുഴുവൻ വികാരമാണ് ആ നമ്പറെന്നും ചിലർ കുറിച്ചു. ആരാധകരിൽ ചിലർ അതിരുകൾ ലംഘിച്ച് അസഭ്യങ്ങൾ വരെ പറയുകയും ചെയ്തു.








Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.