പോലീസിനെ വെട്ടിച്ച് കടലിൽ ചാടി, ചെന്നുപെട്ടത് സ്രാവിന്‍റെ മുന്നിൽ
Sunday, September 3, 2017 12:47 AM IST
ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ കടലിലേ​ക്ക് ചാ​ടി​യ യു​വാ​വ് ചെ​ന്നുപെ​ട്ട​ത് ആ​ക്ര​മ​ണ​കാ​രി​യാ​യ സ്രാ​വി​ന്‍റെ മുന്നിൽ. നോ​ർ​ത്ത് ക​രോ​ലീ​ന​യി​ലെ സ​ർ​ഫ് സി​റ്റി​യി​ലാ​ണ് സംഭവം. ഇ​രു​പ​തുകാ​ര​നാ​യ സ​ക്ക​റി കിം​ഗ്സ് എ​ന്ന​യാ​ളാണ് ചെകുത്താനും കടലിനുമിടയിൽപെട്ട അവസ്ഥയിലായത്.

അ​ന​ധി​കൃ​ത​മാ​യി വ​സ്തു​ക്ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​തി​നി​ട​യാ​ണ് പോ​ലീ​സ് സക്കറിയുടെ വാ​ഹ​ന​ത്തി​ന് കൈ​കാ​ണി​ച്ച​ത്. കാർ നി​ർ​ത്തി​യ​പ്പോ​ൾ അ​ന​ങ്ങാ​തെ നി​ൽ​ക്കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും സ​മീ​പ​ത്തെ ബീ​ച്ചി​നു നേ​ർ​ക്ക് ഓ​ടി​യ ഇ​യാ​ൾ ക​ട​ലിൽ ചാടി നീന്തുകയാ​യി​രു​ന്നു. അ​ക​ലേ​ക്ക് നീ​ന്തി പോ​യ ഇ​യാ​ളെ പി​ന്നീ​ട് ഡ്രോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി മൂ​ന്നു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്.

ഇ​യാ​ൾ നീ​ന്തു​ന്ന​തി​നു സ​മീ​പം സ്രാ​വും പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഡ്രോ​ണി​ലാ​ണ് പ​തി​ഞ്ഞ​ത്. തീ​ര​ത്തു നി​ന്നും 4,000 മീ​റ്റ​ർ അ​ക​ലെ നീ​ന്തി എ​ത്തി​യ​പ്പോ​ഴാ​ണ് ഇയാളെ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്. ല​ഹ​രി​മ​രു​ന്നു സം​ബ​ന്ധ​മാ​യ നി​ര​വ​ധി കേ​സി​ലും ഇയാൾ പ്ര​തി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.