കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ൽ ത​ല​കു​ടു​ങ്ങി മൂ​ന്നു വ​യ​സു​കാ​രി; ഞെട്ടിക്കുന്ന വീഡിയോ
Sunday, September 3, 2017 1:14 AM IST
ഫ്ളാ​റ്റി​ന്‍റെ നാലാം നി​ല​യി​ലെ ജ​നാ​ല​യി​ൽ കു​ടു​ങ്ങി​യ മൂന്നു വ​യ​സു​കാ​രി​യെ ഒ​രാ​ൾ ജീ​വ​ൻ പ​ണ​യം വ​ച്ച് ര​ക്ഷ​പെ​ടു​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ചൈ​ന​യി​ലെ സി​യോ​ഗോ​ൻ ന​ഗ​ര​ത്തി​ലാ​ണ് ഏ​വ​രെ​യും അ​ന്പ​ര​പ്പി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. കു​ട്ടി​യു​ടെ അ​മ്മ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പു​റ​ത്തു പു​റ​ത്തു പോ​യതായിരുന്നു. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന്‍റെ ജ​നാ​ല​യു​ടെ പു​റ​ത്ത് ഘ​ടി​പ്പി​ച്ചി​രു​ന്ന സു​ര​ക്ഷാ വേ​ലി​യി​ൽ ത​ല​കു​ടു​ങ്ങി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു കു​ട്ടി കി​ട​ന്ന​ത്.

ഇ​വ​രു​ടെ അ​യ​ൽ​വാ​സി​യാ​ണ് കു​ട്ടി അ​പ​ക​ട​ത്തി​ൽ പെ​ട്ടു കി​ട​ക്കു​ന്ന​ത് ആ​ദ്യം കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് മ​റ്റാ​ളു​ക​ളും ഇ​വി​ടേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ൽ സാ​ഹ​സി​ക​മാ​യി ക​യ​റി​യ അ​ദ്ദേ​ഹം ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​രു​ന്ന​തു വ​രെ അ​ര​മ​ണി​ക്കൂ​റോ​ളം കു​ട്ടി താ​ഴേ​ക്കു പോ​കാ​തെ പി​ടി​ച്ചു കൊ​ണ്ട് നി​ൽ​ക്കു​ക​യും ചെ​യ്തു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി സു​ര​ക്ഷാ വേ​ലി മു​റി​ച്ചു മാ​റ്റി​യാ​ണ് കു​ട്ടി​യെ ര​ക്ഷപെ​ടു​ത്തി​യ​ത്. സ​മീ​പം നി​ന്ന​വ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.