ഹെ​ൽ​മ​റ്റ് പേ​രി​നുവേണ്ടി മാത്രം ധ​രി​ച്ചാ​ൽ ഇങ്ങനെയിരിക്കും
Thursday, September 7, 2017 2:59 AM IST
പോ​ലീ​സ് പി​ടി​ക്കാ​തി​രി​ക്കാ​നാ​യി ഒ​രു ക​ട​മ​യെ​ന്ന നി​ല​യി​ലാ​ണ് ബൈ​ക്ക് യാ​ത്രി​ക്കി​ട​യി​ൽ പ​ല​രും ത​ല​യി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ആയിരക്കണ​ക്കി​ന് രൂ​പ മു​ട​ക്കി പ​ല വ​സ്തു​ക്ക​ൾ വാ​ങ്ങാ​ൻ ആ​ളു​ക​ൾ ത​യാ​റാ​ണെ​ങ്കി​ലും സ്വ​ന്തം ജീ​വ​ന് ഏ​റ്റ​വു​മ​ധി​കം സു​ര​ക്ഷ ന​ൽ​കു​വാ​ൻ ഗു​ണ​മേന്മയു​ള്ള ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​തി​ന് ആ​ർ​ക്കും വ​ലി​യ താ​ത്പ​ര്യ​വു​മി​ല്ല. ത​ല​യി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്പോ​ൾ സ്റ്റാ​പ്പി​ടാ​ൻ പോ​ലും ആ​ളു​ക​ൾ​ക്ക് സ​മ​യ​മി​ല്ലാ​താ​യി​രി​ക്കു​ന്നു. അ​തി​നു​ദാ​ഹ​ര​ണ​മെ​ന്ന നി​ല​യി​ൽ ഒ​രു ബൈ​ക്ക് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്സി മോ​ട്ടോ​ർ​സ്പോ​ർ​ട്ട്സ് പാ​ർ​ക്കി​ൽ സ്പോ​ർ​ട്ട്സ് ബൈ​ക്ക് റേ​സിംഗിനി​ടെ​യാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ച അ​പ​ക​ടം അ​ര​ങ്ങേ​റി​യ​ത്. റേ​സിംഗി​ൽ മുന്നിൽ പോ​യ ഒ​രാ​ളു​ടെ ബൈ​ക്കി​ൽ പിന്നാലെ വ​ന്ന​യാ​ൾ ഇ​ടി​ച്ചു മ​റി​യു​ന്ന​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ൽ നി​ന്നും ഹെ​ൽ​മ​റ്റ് തെ​റി​ച്ചു വീ​ഴു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്. മുന്നിൽ പോ​യ ആ​ളു​ടെ ഹെ​ൽ​മ​റ്റി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന കാ​മ​റയി​ലാ​ണ് ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യ്ക്ക് ഇണങ്ങാത്ത ത​ര​ത്തി​ലു​ള്ള ഹെ​ൽ​മ​റ്റ് ധ​രി​ച്ച​തി​നാ​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് എ​ല്ലാ​വ​രും പ്ര​തി​ക​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.