വാ​യി​ൽ നിറയെ പ​ല്ലു​ക​ളു​മാ​യി ശിശു; അമ്പരന്ന് ഡോക്ടർമാർ
Saturday, September 9, 2017 11:46 PM IST
വാ​യി​ൽ പ​ല്ലു​ക​ളു​മാ​യി ജ​നി​ച്ച ന​വ​ജാ​ത ശി​ശു ഏ​വ​ർ​ക്കും അ​ത്ഭു​ത​മാ​കു​ന്നു. അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് ഡോ​ക്ട​ർ​മാ​രു​ൾ​പ്പ​ടെ ഏ​ല്ലാ​വ​രെ​യും അ​ന്പ​ര​പ്പി​ച്ച് വാ​യി​ൽ ഏ​ഴു പ​ല്ലു​ക​ളു​മാ​യി കു​ഞ്ഞ് ജ​നി​ച്ച​ത്. ഉ​ട​ൻ ത​ന്നെ കു​ഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേ​ക്ക് മാ​റ്റി.

കു​ട്ടി​യു​ടെ താ​ഴ​ത്തെ മോ​ണ​യി​ലാ​ണ് പ​ല്ലു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ര​ണ്ടു ഘ​ട്ട​മാ​യി ന​ട​ത്തി​യ ശ​സ്ത്ര​ക്രിയ​യി​ലൂ​ടെ പ​ല്ലു​ക​ൾ മു​ഴു​വ​നും പു​റ​ത്തെ​ടു​ത്തു. ലോ​ക​ത്ത് ജ​നി​ക്കു​ന്ന 3000 കു​ട്ടി​ക​ളി​ൽ ഒ​രാ​ളി​ൽ മാ​ത്ര​മേ ഈ ​അ​ത്ഭു​തം ന​ട​ക്കു​ക​യു​ള്ളു എ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ ഏ​ഴു പ​ല്ലു​ക​ളു​മാ​യി ഒ​രു കു​ട്ടി ജ​നി​ക്കു​ന്ന​ത് ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.