ഫോ​ണ്‍ ചെയ്തുകൊ​ണ്ട് ബൈ​ക്ക് ഓ​ടിച്ച് പോലീസ്; ചിത്രമെടുത്ത യുവാവിന് തല്ല്: പിന്നെ സംഭവിച്ചത്
ഫോണിൽ സംസാരിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്ന ചിത്രമെടുത്ത യുവാക്കൾക്ക് പോലീസുകാരന്‍റെ മർദനം. ചണ്ഡിഗഡ് പോ​ലീ​സി​ലെ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ സു​രീ​ന്ദ​ർ സിം​ഗാ​ണ് യു​വാക്ക​ളെ മ​ർ​ദ്ദി​ച്ച​ത്. യുവാക്കൾ തന്നെ പകർത്തിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

അ​ശ്ര​ദ്ധ​മാ​യി ത​ല​യി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ഫോ​ണി​ൽ സം​സാ​രി​ച്ചു കൊ​ണ്ട് ബൈ​ക്കി​ൽ സു​രീ​ന്ദ​ർ സിം​ഗ് വ​രു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ സു​രീ​ന്ദ​ർ ബൈ​ക്ക് നി​ർ​ത്തി​യ​തി​നു ശേ​ഷം അ​വ​രെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ഇതേത്തുടർന്ന് യുവാക്കൾ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. സംഭവം വൈറലായതോടെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തീ​വാ​രി​യും ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കുവച്ചു.

എന്തായാലും വീഡിയോ കാംപയിന് ഫലമുണ്ടായി. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച കുറ്റത്തിന് സു​രീ​ന്ദ​ർ സിം​ഗി​നെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.