ഹിറ്റ്‌ലറിന്‍റെ നിക്കർ ലേലത്തിന്
Monday, September 11, 2017 5:18 AM IST
ജ​ർ​മ​ൻ സ്വേ​ച്ഛാ​ധി​പതി അ​ഡോ​ൾ​ഫ് ഹി​റ്റ്‌ലറി​ന്‍റെ ഒ​രു ജോ​ടി നി​ക്ക​റു​ക​ൾ ലേ​ല​ത്തി​ന്. അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന ലേ​ല​ത്തി​ൽ 5000 ഡോ​ള​ർ (3.2 ലക്ഷം രൂപ) ല​ഭി​ക്കു​മെ​ന്നാ​ണ് ലേ​ല​ക്കാ​രു​ടെ പ്ര​തീ​ക്ഷ. വെ​ള്ള വ​ര​യു​ള്ള നി​ക്ക​റി​ന് 14 ഇ​ഞ്ച് നീ​ള​വും 39 ഇ​ഞ്ച് അ​ര​വ​ണ്ണ​വു​മു​ണ്ട്. ഹി​റ്റ്‌ലറുടെ മോ​ണോ​ഗ്രാം പ​തി​ച്ചി​ട്ടു​ള്ള നി​ക്ക​റു​ക​ൾ ലേ​ല​ത്തി​നു വ​യ്ക്കു​ന്ന​ത് അ​ല​ക്സാ​ണ്ട​ർ ഹി​സ്റ്റോ​റി​ക്ക​ൽ ഓ​ക‌്ഷ​ൻ​സ് എ​ന്ന ക​മ്പ​നി​യാ​ണ്.

1938ൽ ​ഓ​സ്ട്രി​യ​യി​ലെ പാ​ർ​ക്കോ​ട്ട​ൽ ഗ്രാ​സ് ഹോ​ട്ട​ലി​ൽ താ​മ​സി​ച്ച​പ്പോ​ൾ മ​റ​ന്നു​വ​ച്ച നി​ക്ക​റു​ക​ളാ​ണി​ത്. ഇ​തി​നൊ​പ്പം അദ്ദേഹത്തിന്‍റെ ഒ​പ്പു​ള്ള ആ​ത്മ​ക​ഥ​യും ലേ​ല​ത്തി​നു​ണ്ട്. അ​പൂ​ർ​വ കോ​പ്പി​ക​ളി​ലൊ​ന്നാ​ണി​ത്. ഓ​ൺ​ലൈ​നാ​യു​ള്ള ലേ​ലം ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.