പൂച്ചകൾക്കൊപ്പം യാത്രചെയ്യാം, ദത്തെടുക്കാം; ജപ്പാനിലെ കിടിലൻ പൂച്ചട്രെയിൻ
പൂ​ച്ച​ക​ളോ​ട് സ്നേ​ഹം കാ​ണി​ക്ക​ണം, തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​രു​ത് തു​ട​ങ്ങി​യ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ജ​പ്പാ​നി​ലെ സ​ന്ന​ദ്ധസം​ഘ​ട​ന അ​വി​ട​ത്തെ റെ​യി​ൽ​വേ​യു​മാ​യി സ​ഹ​ക​രി​ച്ച് ഒ​രു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി. സെ​ൻ​ട്ര​ൽ ജ​പ്പാ​നി​ലെ ഒ​രു ലോ​ക്ക​ൽ ട്രെ​യി​നി​ൽ 30 പൂ​ച്ച​ക​ളെ യാ​ത്ര​ക്കാ​ർക്കൊ​പ്പം ഉ​ൾ​പ്പെ​ടു​ത്തി. തെ​രു​വി​ൽ ഉപേക്ഷിക്ക​പ്പെ​ടു​ന്ന പൂ​ച്ച​ക​ളെ പ​രി​പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യം ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു സ​ർ​ക്കാ​ർ ഇ​ത​ര സം​ഘ​ട​ന​യാ​യ കി​റ്റ​ൻ ക​ഫെ സാം​ഗ്ച്വ​റി വ്യ​ത്യ​സ്ത പ​രി​പാ​ടി ആ​വി​ഷ്ക​രി​ച്ച​ത്. യാ​ത്ര​ക്കാ​രോ​ടൊ​പ്പം മാ​ർ​ജാ​ര​ക്കൂ​ട്ട​ങ്ങ​ളും ത​ങ്ങ​ളു​ടെ കു​സൃ​തി​ക​ളു​മാ​യി കൂ​ടി. യാ​ത്ര അ​വ​സാ​നി​ച്ച​പ്പോ​ൾ പ​ല​രും പൂ​ച്ച​ക്കു​ട്ടി​ക​ളെ ദ​ത്തെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്.വ​ർ​ഷ​ങ്ങ​ളാ​യി പൂ​ച്ച​ക​ൾ​ക്കു​വേ​ണ്ടി ജ​പ്പാ​നി​ൽ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന പൂ​ച്ച​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 2014ൽ 2.37 ​ല​ക്ഷം പൂ​ച്ച​ക​ളാണ് ഇ​ത്ത​രം അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ 2016ൽ ​അ​ത് 72,624 ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ജ​പ്പാ​നി​ൽ 98 ല​ക്ഷം പൂ​ച്ച​ക​ളു​ണ്ട്.

ചിത്രങ്ങൾ കാണാം:Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.