നിറവയറുമായി റാംപിൽ നടന്ന് മോഡൽ; കൈയടിച്ച് സോഷ്യൽ മീഡിയ
നിറവയറുമായി റാംപിൽ കാറ്റ്‌വാക്ക് നടത്തുന്ന പ്രശസ്ത മോഡൽ മയ റൂത്ത് ലീയുടെ ചിത്രങ്ങൾ വൈറലായി. ന്യൂ​യോ​ർ​ക്ക് ഫാ​ഷ​ൻ വീ​ക്കി​ലാ​ണ് പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ മയ റൂ​ത്ത് ലീ റാം​പി​ലൂ​ടെ ന​ട​ന്ന​ത്. പ്ര​മു​ഖ വ​സ്ത്ര ഡി​സൈ​ന​ർ​മാ​രാ​യ മൈ​ക്ക് എ​ക്കോ​സ്, സോ ​ലാ​ട്ടാ എ​ന്നി​വ​ർ ത​യാ​റാ​ക്കി​യ മ​നോ​ഹ​ര വ​സ്ത്ര​വും ധ​രി​ച്ചാ​യി​രു​ന്നു മയ എത്തിയത്.

പ്ര​മു​ഖ ഫാ​ഷ​ൻ ഷോ ​സം​ഘാ​ട​ക​രാ​യ വോ​ഗ് റ​ണ്‍​വേ​യു​ടെ ഡ​യ​റ​ക്ട​റ​ർ നി​ക്കോ​ൾ ഫെ​ൽ​പ്സ് ആണ് ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ മയയുടെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വച്ചത്. ​മാ​ത്ര​മ​ല്ല മയ​യും ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ ഈ ​ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ചിത്രങ്ങൾ വൈറലായതോടെ മയയെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് സോഷ്യൽ മീഡിയ.

Thank u for having us @eckhaus_latta congratulations on your new collection 🌬️☁️🕊️🖤

A post shared by Maia Ruth Lee (@maia_ruth_lee) on
ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ ലാക്മി ഫാ​ഷ​ൻ വീ​ക്കി​ൽ നിറവയറുമായെത്തിയ പ്ര​മു​ഖ മോ​ഡ​ൽ ക​രോ​ൾ ഗ്രേ​ഷ്യ​സ് വാർത്തകളിൽ ഇടംനേടിയിരുന്നു.