പ്രാ​യ​മാ​യ സ്ത്രീ​ക്ക് സീ​റ്റ് നി​ഷേ​ധിച്ച​യാ​ൾ​ക്ക് കി​ട്ടി​യ പ​ണി; വീ​ഡി​യോ വൈ​റ​ൽ
Wednesday, September 13, 2017 4:02 AM IST
ട്രെ​യി​നി​ലോ ബ​സി​ലോ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ൽ പ്രാ​യ​മാ​യ​വ​ർ സീ​റ്റ് ഒഴിഞ്ഞുകൊടുക്കു​ന്ന​ത് ഒ​രു സാമാന്യമ​ര്യാ​ദ​യാ​ണ്. പ​ക്ഷെ ഈ ​മ​ര്യാ​ദ കാ​ണി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന ഒ​രാ​ൾ​ക്ക് കി​ട്ടി​യ പ​ണി​യാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

ചൈ​ന​യി​ലെ നാ​ൻ​ജിം​ഗ് ന​ഗ​ര​ത്തി​ലു​ള്ള ഒ​രു മെ​ട്രോ ട്രെ​യി​നി​നു​ള്ളി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ട്രെ​യി​നി​ൽ ഒ​രു പ്രാ​യ​മാ​യ സ്ത്രീ ​വ​ന്ന​പ്പോ​ൾ ഇ​രി​ക്കു​ന്ന​വ​രാ​രും എ​ണീ​റ്റ് മാ​റി അ​വ​ർ​ക്ക് സീ​റ്റു ന​ൽ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല.

നേ​രെ അ​ടു​ത്ത സീ​റ്റി​ൽ ഇ​രി​ക്കു​ന്ന ഒ​രു പു​രു​ഷ​ന്‍റെ സ​മീ​പം ചെ​ന്ന ഇ​വ​ർ വീണ്ടും സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ക്ഷെ അ​ദ്ദേ​ഹം ഇ​തു നി​രാ​ക​രി​ക്കുകയാണുണ്ടായത്. ഇതോടെ യാത്രക്കാരി അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ടി​യി​ൽ ക​യ​റി ഇ​രി​പ്പു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ട്രെ​യി​നി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ത്തോ​ടെ​യാ​ണ് ഈ ​കാ​ഴ്ച​ക​ൾ ക​ണ്ടു നി​ന്ന​ത്.

സ​മീ​പം നി​ന്ന​യൊ​രാ​ൾ പ​ക​ർ​ത്തി​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ പി​ന്നീ​ട് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.