ദൃശ്യത്തിന് പുതിയ റിക്കാർഡ്; ഇനി ചൈനയിൽ കാണാം
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജിത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത "​ദൃ​ശ്യം' മെഗാഹിറ്റായി മാറിയിരുന്നു. മലയാള സിനിമ കണ്ട മികച്ച ത്രില്ലറുകളിലൊന്നായി മാറിയ ദൃശ്യം പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ റീമേക്ക് ചെയ്യുകയും ചെയ്തു. ഇ​പ്പോഴി​താ ദൃ​ശ്യം മ​റ്റൊ​രു റിക്കാർഡ് കൂ​ടി നേ​ടി​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ അ​വ​കാ​ശം പ്ര​മു​ഖ ചൈ​നീ​സ് നിർമാണക​ന്പ​നി സ്വ​ന്ത​മാ​ക്കി.

ഇ​ന്ത്യ​യി​ലെ ഒ​രു പ്രാ​ദേ​ശി​ക ഭാ​ഷ​യി​ൽ പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യു​ടെ തി​ര​ക്ക​ഥാ അ​വ​കാ​ശം ഒ​രു ചൈ​നീ​സ് ക​ന്പ​നി സ്വ​ന്ത​മാ​ക്കി എ​ന്ന റിക്കാർഡാ​ണ് ദൃ​ശ്യം നേടിയി​രി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ൻ ജിത്തു ജോ​സ​ഫ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജു​വ​ഴി​യാ​ണ് ഈ ​സ​ന്തോ​ഷ വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.