ആറു പതിറ്റാണ്ടായി വെള്ളവും ചായയും മാത്രം കുടിച്ച് ജീവിക്കുന്ന വനിത
Thursday, September 14, 2017 6:29 AM IST
ക​ഴി​ഞ്ഞ 60 വ​ർ​ഷ​ങ്ങ​ളാ​യി ഖ​ര രൂ​പ​ത്തി​ലു​ള്ള യാ​തൊ​രു ഭ​ക്ഷ​ണ​വും ക​ഴി​ക്കാ​തെ ജീ​വി​ക്കു​ന്നുവെന്ന് അവകാശപ്പെടുന്ന 75 കാ​രി​ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ സുന്ദ്റെയി​ൽ സ്വ​ദേ​ശി​നി​യാ​യ സ​ര​സ്വ​തി ബായി​യാ​ണ് വ്യ​ത്യ​സ്ത​മാ​യ ജീ​വി​ത ശൈ​ലി​യി​ലൂ​ടെ ജീ​വി​തം സു​ഗ​മ​മാ​ക്കു​ന്ന​ത്. ദി​വ​സ​വും കൂ​ടു​ത​ലാ​യി വെ​ള്ള​വും ചാ​യ​യും കു​ടി​ക്കു​ന്ന ഇ​വ​രു​ടെ ആ​കെ​യു​ള്ള ഭ​ക്ഷ​ണം ഒ​രു പ​ഴ​മാ​ണ്. അ​തും വ​ല്ല​പ്പോ​ഴും ആ​ഴ്ച​യി​ലൊ​രു തവണ മാ​ത്രം.

60 വ​ർ​ഷം മു​ൻ​പ് ഇ​വ​രു​ടെ ആ​ദ്യ​ത്തെ കുഞ്ഞ് ജ​നി​ച്ച​പ്പോ​ൾ സരസ്വതിക്കു ടൈ​ഫോ​യി​ഡ് പി​ടി​പ്പെ​ട്ടി​രു​ന്നു. മാ​ത്ര​മ​ല്ല തു​ട​ർ​ച്ച​യാ​യു​ള്ള വ​യ​റു​വേ​ദ​ന​യും. അ​തോടെ ഭ​ക്ഷ​ണ​ത്തി​ലു​ള്ള താ​ത്പ​ര്യം ന​ഷ്ട​മാ​യ ഇ​വ​ർ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് നി​ർ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ചാ​യ​യി​ൽ ഇ​ഷ്ടം തോ​ന്നി​യ ഇ​വ​ർ ചാ​യ സ്ഥി​ര​മാ​യി കു​ടി​ക്കാ​ൻ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ദ്വാ​ര​ക പ്ര​സാ​ദ് പാ​ടി​ക്ക​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​പ്പോ​ഴും സ​ര​സ്വ​തി ഭാ​യി​യെ നി​ർ​ബ​ന്ധി​ക്കു​മാ​യി​രു​ന്നു മാ​ത്ര​മ​ല്ല നി​ര​വ​ധി ഡോ​ക്ട​ർ​മാ​രു​ടെ അ​ടു​ക്ക​ൽ ഇ​വ​രെ ചി​കി​ത്സി​ക്കാ​നാ​യി കൊ​ണ്ടു പോ​കു​ക​യും ചെ​യ്തി​രു​ന്നു എ​ന്നാ​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന ഇ​വ​ർ​ക്ക് വെ​ള്ള​വും ചാ​യ​യും കു​ടി​ച്ച് വി​ശ​പ്പ​ട​ക്കാ​നാ​യി​രു​ന്നു ഏ​റെ​യി​ഷ്ടം. അ​തൊ​ടെ സ​ര​സ്വ​തി​യെ നി​ർ​ബ​ന്ധി​ക്കു​ന്ന​ത് ഭ​ർ​ത്താ​വ് നി​ർ​ത്തു​ക​യും ചെ​യ്തു.



അഞ്ചു മ​ക്ക​ളു​ള്ള സ​ര​സ്വ​തി നല്ലൊരു അ​ധ്വാ​നി​യാ​ണ്. ദി​വ​സേ​ന അഞ്ചു മ​ണി​ക്ക​ർ ഭ​ർ​ത്താ​വി​നൊ​പ്പം കൃ​ഷിസ്ഥ​ല​ത്ത് ചി​ല​വ​ഴി​ക്കു​ന്നു​ണ്ട്. ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ ജീ​വി​ക്കു​ന്ന സ​ര​സ്വ​തി​യു​ടെ ക​ഥ വാ​യി​ച്ച​റി​ഞ്ഞ​വ​ർ​ക്ക് ഇ​ത് അ​വി​ശ്വ​സ​നീ​യ​മാ​യാ​ണ് തോ​ന്നി​യ​ത്. 60 വ​ർ​ഷം വെ​ള്ള​വും ചാ​യ​യും മാ​ത്രം കു​ടി​ച്ച് എ​ങ്ങ​നെ​യാ​ണ് ഒ​രാ​ൾ​ക്ക് ജീ​വി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​വ​ർ ചോ​ദി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.