വൃ​ദ്ധ​യാ​യ ഭാ​ര്യ​യെ ചു​മ​ലി​ലേ​റ്റി വെ​ള്ളം നി​റ​ഞ്ഞ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന ഭ​ർ​ത്താ​വ്
Thursday, September 14, 2017 7:38 AM IST
വെ​ള്ളം നി​റ​ഞ്ഞ വ​ഴി മു​റി​ച്ചു ക​ട​ക്കു​ന്ന​തി​ന് വൃ​ദ്ധ​യാ​യ ത​ന്‍റെ ഭാ​ര്യ​യേ​യും ചു​മ​ലി​ലേ​റ്റി ഒ​രാ​ൾ ന​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു. ചൈ​ന​യി​ലാ​ണ് ഏ​വ​രു​ടെ​യും മ​ന​സ​ലി​യി​പ്പി​ക്കുന്ന സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

46 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് തോ​മ​സ് എ. ​കെം​പി​സ് എ​ന്ന​യാ​ളാ​ണ്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഇ​വി​ടെ​യു​ള്ള റോ​ഡു​ക​ളെ​ല്ലാം മു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ത​ന്‍റെ ഭാ​ര്യ​യെ ചു​മ​ലി​ലേ​റ്റി ഇ​ദ്ദേ​ഹം റോ​ഡി​ലേ​ക്കി​റ​ങ്ങു​ന്പോ​ൾ വ​ഴി​യി​ലൂ​ടെ വ​ന്ന വാ​ഹ​ന​ങ്ങ​ൾ അ​വ​ർ​ക്കു പോ​കു​വാ​നാ​യി നി​ർ​ത്തി കൊ​ടു​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

ചൈ​ന​യി​ലെ പ്ര​മു​ഖ മാ​ധ്യ​മം ഷാം​ഗ്ഹാ​യി​സ്റ്റ് ഈ ​ദൃ​ശ്യ​ങ്ങ​ൾ യൂ​ട്യൂ​ബി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.