ഭാര്യമാർ 120, മക്കൾ 28; തായ്‌ലൻഡിലെ ന്യൂജൻ കാസനോവ
Sunday, September 17, 2017 12:28 AM IST
ബ​ഹു​ഭാ​ര്യ​ത്വം നി​യ​മ​വി​രു​ദ്ധ​മാ​യ താ​യ്‌ല​ൻ​ഡി​ലെ കാ​സനോ​വ​യാ​ണ് വാ​ർ​ത്ത​ക​ളി​ലെ താ​രം. നാകോൻ നായക് സ്വ​ദേ​ശി​യാ​യ തം​ബോ​ണ്‍ പ്ര​സേ​ർ​ട്ട് എ​ന്ന 58കാ​രൻ വി​വാ​ഹം ചെ​യ്തി​രി​ക്കു​ന്ന​ത് 120 യു​വ​തി​ക​ളെ​യാ​ണ്. ഇ​വ​രി​ൽ 28 മ​ക്ക​ളും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ഇ​വി​ടു​ത്തെ പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​വാ​യ തംബോൺ ഒ​രു നിർമാണക​ന്പ​നി​യു​ടെ ഉ​ട​മ​യു​മാ​ണ്. തം​ബോ​ണ്‍ ത​ന്നെ​യാ​ണ് ഈ ​കാര്യം സ​ന്തോ​ഷ​ത്തോ​ടെ എ​ല്ലാ​വ​രു​മാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

പതിനേഴാമ​ത്തെ വ​യ​സി​ലാ​ണ് തംബോണിന്‍റെ ആ​ദ്യ​വിവാഹം. ഇ​വ​രി​ൽ മൂ​ന്നു​മ​ക്ക​ളാ​ണ് തം​ബോ​ണി​നു​ള്ള​ത്. 20 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള​വ​രെ​യാ​ണ് അ​ദ്ദേ​ഹം ഭാര്യമാരാക്കുന്നത്. പ്രാ​യ​മു​ള്ള​വ​ർ വഴക്കുകൂടുമെന്നതിനാലാണ് കൗമാരക്കാരികളെ വിവാഹം ചെയ്യുന്നതെന്നാണ് തംബോണിന്‍റെ പക്ഷം.



കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​തെ​ല്ലാം സ്ഥ​ല​ങ്ങ​ളി​ൽ ചെ​ല്ലു​ന്നു​വോ അ​വി​ട​യെ​ല്ലാം അ​ദ്ദേ​ഹം ഓ​രോ പെ​ണ്‍​കു​ട്ടി​ക​ളെ വി​വാ​ഹം ചെ​യ്യു​ക​യാ​ണ് പ​തി​വ്. അ​വ​രെ താ​ൻ സ്നേ​ഹി​ക്കു​ന്ന​തു പോ​ലെ അ​വ​ർ തന്നെയും സ്നേ​ഹി​ക്കു​ന്നു​ണ്ടെന്ന് തംബോൺ പറയുന്നു.

വധുവിനോട് താൻ നിരവധി പേരെ വിവാഹം ചെയ്തിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിട്ടാണ് തംബോൺ അവരെ ഭാര്യയാക്കുന്നത്. അ​ടു​ത്ത വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​കയാണെന്നും ഇ​നി​യും വി​വാ​ഹം ചെ​യ്യു​മെ​ന്നും ഭാര്യമാരെ അ​റി​യി​ക്കും. അ​വ​രെ​ല്ലാം സ​ന്തോ​ഷ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തി​ന് അ​നു​വാ​ദ​വും ന​ൽ​കും. വി​വാ​ഹ​ത്തി​ന്‍റെ പേ​രി​ൽ ആ​രും ഇ​തു​വ​രെ ത​ന്നോ​ട് വ​ഴ​ക്കുകൂടിയി​ട്ടി​ല്ലെന്നും തംബോൺ പറയുന്നു. സ​മു​ദാ​യ​ത്തി​ന്‍റെ ആ​ചാ​രാ​നു​ഷ്ഠ​ന​ങ്ങ​ള​നു​സ​രി​ച്ചാ​ണ് ഓ​രോ​രു​ത്ത​രെ​യും വി​വാ​ഹം ചെ​യ്യു​ന്ന​ത്.



തം​ബോ​ണി​ന്‍റെ ഭാ​ര്യ​മാ​രി​ൽ ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും താ​മ​സി​ക്കു​ന്ന​ത് താ​യ്‌ല​ൻ​ഡിൽ തന്നെയാണ്. 120 ഭാ​ര്യ​മാ​ർ​ക്കും അ​വ​രി​ലു​ള്ള 28 കു​ട്ടി​ക​ൾ​ക്കും വീ​ടും സ്ഥ​ല​വും മ​റ്റ് ആ​വ​ശ്യ​മാ​യ​തെ​ല്ലാം വാ​ങ്ങി ന​ൽ​കി സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് തം​ബോ​ണി​ന്‍റെ ജീ​വി​തം. 27 വ​യ​സു​കാ​രി​യാ​യ നാം ​ഫോ​ണ്‍ ആ​ണ് തം​ബോ​ണി​ന്‍റെ പു​തി​യ ഭാ​ര്യ. അ​വ​ർ​ക്കൊ​പ്പ​മി​രു​ന്നാ​ണ് അ​ദ്ദേ​ഹം ഒരു തായ് മാ​ധ്യ​മത്തിന് അ​ഭി​മു​ഖം ന​ല്കിയ​ത്. ബ​ഹു​ഭാ​ര്യാ​ത്വം നി​യ​മ​വി​രു​ദ്ധ​മാ​യ താ​യ്‌ല​ൻ​ഡി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ എ​ന്തെ​ങ്കി​ലും നി​യ​മന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ എ​ന്ന​ത് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.