വീ​ണു​കി​ട​ക്കു​ന്ന ഇ​ൻ​ഡി​ഗോ​യു​ടെ മു​ക​ളി​ൽ എ​യ​ർ​ഇ​ന്ത്യ​യു​ടെ ലാ​ൻ​ഡിം​ഗ്!
Thursday, November 9, 2017 1:48 AM IST
യാ​ത്ര​ക്കാ​ര​നെ ജീ​വ​ന​ക്കാ​ര​ൻ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ൻ​ഡി​ഗോ​യെ ട്രോ​ളി എ​യ​ർ​ഇ​ന്ത്യ. ഇ​ൻ​ഡി​ഗോ ജീ​വ​ന​ക്കാ​ര​ന്‍റെ കൈ​യാ​ങ്ക​ളി പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ചാ​ണ് എ​യ​ർ​ഇ​ന്ത്യ എ​തി​രാ​ളി​യെ ചെ​റു​താ​യൊ​ന്നു കു​ത്തി​യ​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് എ​യ​ർ​ഇ​ന്ത്യ​യു​ടെ ക​ളി​യാ​ക്ക​ൽ. ന​മ്മളു​ടെ കൈ​ക​ൾ ഉ​യ​രു​ന്ന​ത് ന​മ​സ്തേ പ​റ​യാ​ൻ മാ​ത്ര​മാ​ണെ​ന്നാ​ണ് ഒ​രു ട്വീ​റ്റ്. ത​ല​പ്പാ​വ് അ​ണി​ഞ്ഞ പ​രി​ചാ​ര​ക​ന്‍റെ ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് കു​ത്തു​വാ​ക്ക് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

മ​റ്റൊ​രു ട്വീ​റ്റി​ൽ പ​രാ​ജ​യ​പ്പെ​ടാ​ത്ത സേ​വ​നം എ​ന്നാ​യി​രു​ന്നു പ​രി​ഹാ​സം. ഇം​ഗ്ലീ​ഷി​ലു​ള്ള ഒ​റ്റ​വ​രി കു​റി​പ്പി​ൽ ബീ​റ്റ് (അ​ടി) എ​ന്ന ഭാ​ഗം മാ​ത്രം പ്ര​ത്യേ​ക നി​റ​ത്തി​ലാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 15ന് ​ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണു വി​വാ​ദ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. വി​മാ​ന​യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നു​ള്ള ബ​സ് എ​ത്താ​ൻ വൈ​കി​യ​ത് ചോ​ദ്യം ചെ​യ്ത രാ​ജീ​വ് ക​ത്യാ​ൽ എ​ന്ന യാ​ത്ര​ക്കാ​ര​നെ ര​ണ്ടു ജീ​വ​ന​ക്കാ​ർ ചേ​ർ​ന്നു മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ വി​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ പ്ര​സി​ഡ​ന്‍റ് ആ​ദി​ത്യ ഘോ​ഷ് ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.