പൃഥ്വി- അഞ്ജലി ചിത്രത്തിന്‍റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്
Thursday, November 16, 2017 8:41 AM IST
അ​ഞ്ജ​ലി മേ​നോ​ൻ- പൃ​ഥ്വി​രാ​ജ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്. ഉൗ​ട്ടി​യി​ൽ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൃഥ്വി​രാ​ജും ന​സ്രി​യ​യു​മു​ള്ള ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​ത്.



2012ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​ഞ്ചാ​ടി​ക്കു​രു​വി​നു ശേ​ഷം അ​ഞ്ജ​ലി മേ​നോ​നും പൃഥ്വി​രാ​ജും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ന​സ്രി​യ​യും പാ​ർ​വ​തി​യും നാ​യി​ക​മാ​രാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​യും ഒ​രു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. പ​ക്ഷെ അ​തി​നെ​പ്പ​റ്റി ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​പ്പു​ക​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.

ടൂ ​ക​ണ്‍​ട്രീ​സി​നു ശേ​ഷം ര​ജ​പു​ത്ര ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ എം. ​ര​ഞ്ജി​ത്ത് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​തു​ൽ കു​ൽ​ക്ക​ർ​ണി, റോ​ഷ​ൻ മാ​ത്യു, സി​ദ്ധാ​ർ​ഥ് മേ​നോ​ൻ, വി​ജ​യ​രാ​ഘ​വ​ൻ, മാ​ല പാ​ർ​വ​തി, സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. പ​റ​വ​യു​ടെ ഛായാ​ഗ്രാ​ഹ​ക​ൻ ലി​റ്റി​ൽ സ്വ​യം​പ് കാ​മ​റ ച​ലി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ​ക്ക് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത് എം. ​ജ​യ​ച​ന്ദ്ര​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.