ബിലാലിനൊപ്പം പ്രണവും എത്തും..?
Wednesday, November 22, 2017 3:35 AM IST
മ​മ്മൂ​ട്ടി​യു​ടെ ക​രി​യ​റി​ലെ സൂ​പ്പ​ർ​ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ ബി​ഗ്ബി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ മ​മ്മൂ​ട്ടി​യോ​ടൊ​പ്പം പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. അ​മ​ൽ​നീ​ര​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ലാ​ൽ എ​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യോ​ടൊ​പ്പം മ​മ്മൂ​ട്ടി​യു​ടെ മ​ക​നും യു​വ​ന​ട​നു​മാ​യ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ എ​ത്തു​മെ​ന്നാ​യി​രു​ന്നു മു​ന്പ് പ​റ​ഞ്ഞു​കേ​ട്ടി​രു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ൾ പ്ര​ണ​വ് ആ ​സ്ഥാ​ന​ത്തേ​ക്ക് വ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ആ​ദി എ​ന്ന ജീ​ത്തു ജോ​സ​ഫ് ചി​ത്ര​ത്തി​ലൂ​ടെ പ്ര​ണ​വ് അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് നാ​യ​ക​ന​ട​നാ​യി ക​ട​ന്നു​വ​രാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. മു​ന്പ് ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ള്ള പ്ര​ണ​വി​ന്‍റെ ആ​ദി​യി​ലെ അ​ഭി​ന​യം സൂ​പ്പ​റാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ. ഒ​ന്നാ​മ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മോ​ഹ​ൻ​ലാ​ലി​ന്‍റെ ചെ​റു​പ്പ​കാ​ലം അ​വ​ത​രിപ്പി​ച്ചു കൊ​ണ്ടാ​യി​രു​ന്നു പ്ര​ണ​വി​ന്‍റെ അ​ര​ങ്ങേ​റ്റം. എ​ന്നാ​ൽ ആ​ദ്യ​മാ​യി മോ​ഹ​ൻ​ലാ​ലി​നേ​യും പ്ര​ണ​വി​നേ​യും ഒ​രു​മി​ച്ച് കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​ച്ച​ത് അ​മ​ൽ നീ​ര​ദ് ആ​യി​രു​ന്നു. സാ​ഗ​ർ ഏ​ലി​യാ​സ് ജാ​ക്കി ആ​യി​രു​ന്നു ആ ​ചി​ത്രം. അ​തു​പോ​ലെ പ്ര​ണ​വി​നെ മ​മ്മൂ​ട്ടി​ക്കൊ​പ്പം ഒ​രു സ്ക്രീ​നി​ൽ എ​ത്തി​ക്കാ​നു​ള്ള ഭാ​ഗ്യം അ​മ​ൽ നീ​ര​ദി​ന് ല​ഭി​ക്കു​മോ എ​ന്നാ​ണ് പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്.

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ ത​നി​ക്ക് ദു​ൽ​ഖ​റി​നെ​പ്പോ​ലെ​യാ​ണെ​ന്ന് മ​മ്മൂ​ട്ടി ഒ​രി​ക്ക​ൽ പ​റ​ഞ്ഞി​രു​ന്നു. പ്ര​ണ​വി​നൊ​പ്പം അ​ഭി​ന​യി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വും മ​മ്മൂ​ട്ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.