ര​ജ​നി​കാ​ന്തും മ​മ്മൂ​ട്ടി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു
Saturday, November 25, 2017 10:41 PM IST
ര​ണ്ട​ര​പ​തി​റ്റാ​ണ്ടി​നു ശേ​ഷം സ്റ്റൈ​ൽ​മ​ന്ന​ൻ ര​ജ​നി​കാ​ന്തും മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യും ഒ​ന്നി​ക്കു​ന്നു. തമിഴിലും മലയാളത്തിലുമൊന്നുമല്ല, മറാഠിയിലാണ് ഇരുവരും ഒരുമിച്ച് അരങ്ങേറുന്നത്. ദീ​പ​ക് ഭാ​വെ സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രത്തിന് പ​സാ​യ​ദ​ൻ എ​ന്നാണ് പേരു നല്കിയിരിക്കുന്നത്.

നീ​ണ്ട ഇ​രു​പ​ത്തി​യാ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷമാണ് മമ്മൂട്ടിയും രജനിയും ഒരുമിച്ച് അഭിനയിച്ചത്. 1991ൽ ​മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത ദ​ള​പ​തി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും അ​വ​സാ​നം ഒ​ന്നി​ച്ച​ത്.

ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി പാ ​ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന "കാ​ല​'യി​ൽ മ​മ്മൂ​ട്ടി അം​ബേ​ദ്ക്ക​റു​ടെ വേ​ഷ​ത്തി​ലെ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. ചി​ത്ര​ത്തി​ൽ ഒ​രു അ​ധോ​ലോ​ക നാ​യ​ക​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ര​ജ​നി​കാ​ന്ത് എ​ത്തു​ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.