കർണനായി മമ്മൂട്ടി വരും; ചിത്രം ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല: തി​ര​ക്ക​ഥാ​കൃ​ത്ത്
Monday, November 27, 2017 5:20 AM IST
കു​ഞ്ഞാ​ലി മ​ര​യ്ക്കാ​ർ, മാ​മാ​ങ്കം കൂ​ടാ​തെ ബി​ഗ്ബി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​യ ബി​ലാ​ൽ തു​ട​ങ്ങി കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളു​മാ​യി തി​ര​ക്കി​ലാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി. ന​ട​നും സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ പി. ​ശ്രീ​കു​മാ​ർ തി​ര​ക്ക​ഥ ര​ചി​ച്ച് ന​ട​ൻ മ​ധു​പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ക​ർ​ണ​നി​ലും മ​മ്മൂ​ട്ടി പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ചി​ത്ര​ത്തെ​ക്കു​റി​ച്ച് ഒരു സൂചനകളും എത്തിയിരുന്നില്ല.

എ​ന്നാ​ൽ അ​തി​നും മു​ന്പ് ആ​ർ. എ​സ്. വി​മ​ൽ പ്ര​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ക​ർ​ണ​ൻ എ​ന്ന പേ​രി​ൽ ത​ന്നെ മ​റ്റൊ​രു ചി​ത്രം പ്ര​ഖ്യാ​പി​ക്കു​ക​യും പ്രീ ​പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തിരു​ന്നു. പൃ​ഥ്വി​രാ​ജി​ന്‍റെ ചി​ത്ര​ത്തെ സം​ബ​ന്ധി​ച്ച് നി​ര​വ​ധി വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു​വെ​ങ്കി​ലും മ​മ്മൂ​ട്ടി​യു​ടെ ചി​ത്ര​ത്തെ​ക്കു​റി​ച്ച് വാ​ർ​ത്ത​ക​ളൊ​ന്നും പു​റ​ത്തു​വ​ന്നി​രു​ന്നി​ല്ല.

ഇ​പ്പൊ​ഴി​താ മ​മ്മൂ​ട്ടി​യു​ടെ ക​ർ​ണ​ൻ ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും 2018 ജ​നു​വ​രി​യി​ൽ ഈ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മ​മ്മൂ​ട്ടി​യി​ൽ നി​ന്നു​ത​ന്നെ ഉ​ണ്ടാ​യേ​ക്കുമെന്നും അ​റി​യി​ച്ച് തി​ര​ക്ക​ഥാ​കൃ​ത്ത് പി. ​ശ്രീ​കു​മാ​ർ രം​ഗ​ത്തെ​ത്തിയിരിക്കുകയാണ്. ഇ​പ്പോ​ൾ ചി​ത്ര​ത്തെ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളൊ​ന്നും പു​റ​ത്തു​പ​റ​യാ​ൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.