ഇന്ത്യയിലെ നായ്ക്കൾക്കും ഇനി ലക്ഷ്വറി ഹോട്ടൽ
Saturday, December 9, 2017 11:10 PM IST
നാ​യ്ക്ക​ൾ​ക്കാ​യു​ള്ള ആ​ദ്യ ല​ക്ഷ്വ​റി ഹോ​ട്ട​ൽ ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഗു​ഡ്ഗാ​വി​ലാ​ണ് ഉ​ട​മ​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ വ​ള​ർ​ത്തു​നാ​യ്ക്ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ഹോ​ട്ട​ൽ തു​ട​ങ്ങി​യ​ത്. നാ​യ്ക്ക​ൾ​ക്കു​ള്ള ഹോ​സ്റ്റ​ൽ സൗ​ക​ര്യ​മാ​ണ് ഇ​വി​ട​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. നാ​യ്ക്ക​ൾ​ക്കാ​യി ദ​ക്ഷി​ണേ​ഷ്യ​യി​ലെ ആ​ദ്യ ല​ക്ഷ്വ​റി ഹോ​ട്ട​ൽ എ​ന്ന​ ഖ്യാ​തി​യു​മാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഇ​വി​ടെ ഒ​രു ദി​വ​സ​ത്തെ സം​ര​ക്ഷ​ണ​ത്തിന് 70 ഡോ​ള​റാ​ണ് (4,500 രൂ​പ) ന​ല്കേ​ണ്ട​ത്. ശ്വാ​ന​ന്മാ​ർ​ക്ക് വെ​ൽ​വെ​റ്റ് ബെ​ഡു​ക​ൾ, സ്പാ ​പ​രി​ച​ര​ണം, 24 മ​ണി​ക്കൂ​റും വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ ശ്ര​ദ്ധ എ​ന്നി​വ​യു​ണ്ട്. ബെ​ൽ​ജി​യ​ത്തി​ൽ​നി​ന്ന് പ്ര​ത്യേ​കം ഇ​റ​ക്കു​മ​തി ചെ​യ്ത ആ​ൽ​ക്ക​ഹോ​ളി​ല്ലാ​ത്ത ബി​യ​റും ശ്വാ​ന​വീ​ര​ന്മാ​ർ​ക്കു ല​ഭി​ക്കും.ഇ​തു​കൂ​ടാ​തെ നാ​യ്ക്ക​ൾ​ക്കാ​യി നീ​ന്ത​ൽ​ക്കു​ളം, എ​ണ്ണ ഉ​പ​യോ​ഗി​ച്ച് ആ​യു​ർവേ​ദ തി​രു​മ്മു​ചി​കി​ത്സ തു​ട​ങ്ങി​യ​വ​യു​മു​ണ്ട്.



ന​ല്ലൊ​രു നാ​യ​പ്രേ​മി​യാ​യ ഉ​ട​മ ഒ​രി​ക്ക​ലും ത​ന്‍റെ നാ​യ​യെ ഒ​രു സാ​ധാ​ര​ണ ഹോ​സ്റ്റ​ൽ സം​വി​ധാ​ന​മു​ള്ളി​ട​ത്ത് കൊ​ണ്ടു​പോ​യി പാ​ർ​പ്പി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ഇ​ന്ത്യ​യി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു സ്ഥാ​പ​നം തു​ട​ങ്ങാ​ൻ ത​ന്നെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് പെ​റ്റ് ഹോ​ട്ട​ൽ ഉ​ട​മ​യും സി​ഇ​ഒ​യു​മാ​യ ദീ​പ​ക് ചൗ​ള പ​റ​യു​ന്നു. ഇ​ന്ത്യ​യി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന മൃ​ഗ​സ്നേ​ഹി​ക​ളു​ടെ എ​ണ്ണ​മാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ.

2002ലെ ​ക​ണ​ക്കനു​സ​രി​ച്ച് 20 ല​ക്ഷം നാ​യ്ക്ക​ളാ​യി​രു​ന്നു വീ​ടു​ക​ളി​ൽ വ​ള​ർ​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ 2016ൽ ​അ​ത് 1.5 കോ​ടി​യാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 2021 ആ​കു​ന്പോ​ഴേ​ക്കും ഇ​ത് 2.6 കോ​ടി​യാ​യി ഉ​യ​രു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.